കൊല്ലം ജില്ലയിൽ ഇന്ന് (10-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
∙ വയനാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട്
സീറ്റ് ഒഴിവ്
ചാത്തന്നൂർ ∙ ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിലേക്ക് വനിത വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാളെ 2 ന് മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐടിഐയിൽ എത്തണം. 7907462973.
സ്പോട് അഡ്മിഷൻ
കൊട്ടിയം∙ എസ്എൻ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗം വർക്കിങ് ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ ഇന്ന് രാവിലെ 9 മുതൽ കോളജിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പുതുതായി അപേക്ഷ സമർപിക്കുന്നവർക്കും അഡ്മിഷൻ നടപടികളിൽ പങ്കെടുക്കാവുന്നതാണ്. www.polyadmission.org/wpഎന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപിക്കാവുന്നതാണ്. 8281335688.
വൈദ്യുതി മുടങ്ങും
പരവൂർ∙ ഒല്ലാൽ, കൂനയിൽ, റീഡിങ് റൂം, ആയിരവല്ലി, കിഴക്കിടം, പുത്തൻവിള, കൊച്ചാലുംമൂട് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 11 വരെയും ഓഡിറ്റോറിയം, മുഗൾ ബേക്കറി എന്നിവിടങ്ങളിൽ ഇന്ന് 2.30 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
മെഡിക്കൽ ക്യാംപ്
ചാത്തന്നൂർ ∙ നാഷനൽ ആയുഷ് മിഷൻ, സംസ്ഥാന ആയുഷ് വകുപ്പ്, ചാത്തന്നൂർ പഞ്ചായത്ത് എന്നിവ ചേർന്നു ആയുഷ് വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തും. 21നു രാവിലെ 10 മുതൽ ഒന്നു വരെ വരിഞ്ഞം കൈത്തറി ജംക്‌ഷൻ വാരിയംചിറയിലാണ് ക്യാംപ്.
കൊട്ടിയം∙ആദിച്ചനല്ലൂർ പഞ്ചായത്തിൽ നാഷനൽ ആയുഷ് മിഷനും കേരള സർക്കാർ ആയുഷ് വകുപ്പും ഭാരതീയ ചികിത്സാ വകുപ്പും പഞ്ചായത്തും സംയുക്തമായി ആയുഷ് വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തും. നാളെ രാവിലെ 10 മുതൽ ഒന്ന് വരെ ആദിച്ചനല്ലൂർ സർക്കാർ ആയുർവേദ ആശുപത്രിയിലാണ് ക്യാംപ് നടത്തുന്നത്. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ. എസ്. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സൗജന്യ ബ്ലഡ് ഷുഗർ, ബിപി പരിശോധന കൂടാതെ സൗജന്യ ആയുർവേദ മരുന്ന് വിതരണം , യോഗ പരിശീലനം ബോധവൽക്കരണ ക്ലാസ് എന്നിവ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫിസർ ഡോ.കെ.ആർ സഹ്‌ല അറിയിച്ചു.
കല്ലുവാതുക്കൽ ∙ നാഷനൽ ആയുഷ് മിഷൻ, സംസ്ഥാന ആയുഷ് വകുപ്പ്, പഞ്ചായത്ത് എന്നിവ ചേർന്നു നാളെ (ബുധൻ) 9 മുതൽ ഒന്നു വരെ ആയുഷ് വയോജന മെഡിക്കൽ ക്യാംപ് മീനമ്പലം ഗവ. എൽപിഎസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി ഉദ്ഘാടനം ചെയ്യും. വാർഡ് മെംബർ ഷീജ അധ്യക്ഷത വഹിക്കും.ബ്ലഡ് ഷുഗർ, ബിപി, ഹീമോഗ്ലോബിൻ പരിശോധന, സൗജന്യ ആയുർവേദ മരുന്ന് വിതരണം , ബോധവൽക്കരണ ക്ലാസ്, യോഗ പരിശീലനം എന്നിവ ഉണ്ടാകും.മെഡിക്കൽ ഓഫിസർമാരായ ഡോ. ഡി.ജിജു രാജ്, ഡോ. നിഷ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.