വഴിയോര വിശ്രമകേന്ദ്രം തുറക്കാൻ വൈകുന്നു
Mail This Article
കുറ്റ്യാടി∙ കുന്നുമ്മൽ പഞ്ചായത്ത് ഫണ്ടും ജില്ലാ ശുചിത്വമിഷൻ ഫണ്ടും ഉപയോഗിച്ച് വട്ടോളിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം തുറക്കാൻ നടപടി വൈകുന്നു. 20 ലക്ഷത്തിലേറെ രൂപ വിനിയോഗിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. സംസ്ഥാന പാതയിൽ ജലഅതോറിറ്റിയുടെ കനാൽ വക സ്ഥലത്താണ് കെട്ടിടം. വട്ടോളി ടൗണിൽ നിന്നു മാറിയാണ് കെട്ടിടം പണിതത്.
വിശ്രമകേന്ദ്രം പെട്ടെന്ന് വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. കഴിഞ്ഞ വർഷം ഡിസംബർ 30ന് കെട്ടിടം ഉദ്ഘാടനം നടത്തിയെങ്കിലും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. പരിസരം കാടുമൂടിയ അവസ്ഥയിലാണ്. കെട്ടിടം തുറന്നു കൊടുക്കാൻ പഞ്ചായത്ത് അധികൃതർ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.