ADVERTISEMENT

മുക്കം∙ തിരുവമ്പാടി നിയോജക മണ്ഡലത്തിന് സംസ്ഥാന ബജറ്റ് അവഗണനയാണ് സമ്മാനിച്ചതെന്ന് ആരോപിച്ചും മരാമത്ത് പ്രവൃത്തികളിലെ വ്യാപകമായ ക്രമക്കേടുകൾക്കും പൊതുമുതൽ കൊള്ളയ്ക്കുമെതിരെ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എംഎൽഎ ഓഫിസ് മാർച്ച് സംഘർഷാവസ്ഥയിൽ കലാശിച്ചു. ഇഎംഎസ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ലിന്റോ ജോസഫ് എംഎൽഎയുടെ ഓഫിസിലേക്കുള്ള മാർച്ച് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും ഉന്തും തള്ളുമായി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ ജനകീയവൽക്കരണമാണ് സിപിഎം ഭരണത്തിന്റെ നേട്ടമെന്ന് പി.കെ.ഫിറോസ് ആരോപിച്ചു. 

നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് സി.കെ.കാസിം ആധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി പി.ജി.മുഹമ്മദ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എ.എം.അഹമ്മദ് കുട്ടി ഹാജി, ലീഗ് ജില്ലാ സെക്രട്ടറി വി.കെ.ഹുസ്സൈൻകുട്ടി, യൂനുസ് പുത്തലത്ത്, മജീദ് പുതുക്കുടി, സി.എ.മുഹമ്മദ്, എ.കെ.സാദിഖ്, ഐ.പി.ഉമ്മർ, എം.ടി.സൈത് ഫസൽ, ഗഫൂർ കല്ലുരുട്ടി, എന്നിവർ പ്രസംഗിച്ചു. സി.കെ.കാസിം, പി.ജി.മുഹമ്മദ്, എ.എം,അബൂബക്കർ, കെ.പി.മുഹമ്മദ് ഹാജി, കെ.പി.അബ്ദുറഹിമാൻ, ദാവൂദ് മുത്താലം, വി.പി.എ.ജലീൽ എന്നിവർ നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, പി.സി.പ്രദീപ്, കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com