ADVERTISEMENT

മുതുകാട് ∙ ചക്കിട്ടപാറ പഞ്ചായത്തിൽ 6ാം വാർഡിലെ മുതുകാട് സീതപ്പാറയിൽ പുലി  സാന്നിധ്യം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി. പുലി ഭീതിയിൽ ജനം ആശങ്കയിലാണെന്നു മനോരമ ഇന്നലെ വാർത്ത നൽകിയതിനെ തുടർന്നാണ് അധികൃതർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ടത്.

ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരുടെ യോഗം മുതുകാട് കലക്ടീവ് ഫാം ജിയുപി സ്കൂളിൽ ചേർന്നു. പുലി ഇറങ്ങാൻ സാധ്യതയുള്ള മേഖലയിലെ 3 സ്ഥലങ്ങളിൽ ക്യാമറ ട്രാപ് സ്ഥാപിച്ചു. പുലിയെ പിടികൂടാൻ കൂട് വയ്ക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായി പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു. പുലി സാന്നിധ്യത്തെ സംബന്ധിച്ച് പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.കെ.പ്രബീഷ് വിശദ റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് നൽകി. 

പ്രാദേശിക കമ്മിറ്റി വിശദ റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് നൽകി അനുമതി ലഭിക്കുന്നതിന് അനുസരിച്ച് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചു.സീതപ്പാറ പ്രദേശത്ത് 10 തെരുവുവിളക്കുകൾ രണ്ട് ദിവസത്തിനകം സ്ഥാപിക്കും. ഇന്നലെ താമരശ്ശേരി ആർആർടി സംഘം, പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു.

മെംബർമാരായ ബിന്ദു വൽസൻ, ആലീസ് പുതിയേടത്ത്, പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.കെ.പ്രബീഷ്, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സത്യൻ, റേഞ്ച് ഓഫിസർ ഇ.കെ.ജിഷ, പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബൈജുനാഥ്, ആർആർടി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഷാജീവ്, വിഎസ്എസ് പ്രസിഡന്റ് ഷിനോജ്, പി.സി.സുരാജൻ, ഇ.എ.ജയിംസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com