ADVERTISEMENT

തിരുവാഴിയോട് ∙ രണ്ടു യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബസപകടത്തിനു കാരണം റോഡിലെ പിഴവെന്നാണു പ്രാഥമിക നിഗമനം. നവീകരണം ഇഴഞ്ഞുനീങ്ങുന്ന മുണ്ടൂർ–തൂത പാതയിൽ തിരുവാഴിയോട് കാർഷിക വികസന ബാങ്കിനു സമീപത്തെ ഇറക്കത്തിൽ റോഡരികിലുള്ള കുഴിയാണ് അപകടത്തിനു കാരണമായത് എന്നാണു മോട്ടർവാഹന വകുപ്പിന്റെ കണ്ടെത്തൽ. നേർക്കുനേർ കാഴ്ചയ്ക്കു തടസ്സമുള്ള പ്രദേശമാണിത്. മറ്റൊരു ബസ് എതിരെ വരുന്നതുകണ്ടു കല്ലട ബസിലെ ഡ്രൈവർ ഇടത്തേക്കു വെട്ടിച്ചപ്പോൾ റോഡിരികിലെ കുഴിയിലേക്കു ചാടി.

ഇതേ അവസ്ഥയിൽ 10 മീറ്ററോളം മുന്നോട്ടു പോയ ബസ് വലത്തേക്കു വെട്ടിച്ചു റോഡിലേക്കു കയറ്റാൻ ശ്രമിച്ചപ്പോൾ ഭാരം മുഴുവൻ ഒരു വശത്തേക്കും മുന്നിലേക്കും കേന്ദ്രീകരിച്ചു. ഇതോടെ മുൻവശത്തെ ലീഫുകൾ പൊട്ടി ആക്സിലുമായി ബന്ധം വേർപെട്ടു. പിന്നാലെ നിയന്ത്രണം വിട്ട ബസ് ആടിയുലഞ്ഞു നീങ്ങി മറിഞ്ഞതാകാമെന്നാണു കണ്ടെത്തൽ. പുല്ലു കയറി കിടക്കുന്നതിനാൽ റോഡരികിലെ കുഴി ഒറ്റനോട്ടത്തിൽ കാണില്ല. മുന്നറിയിപ്പ് സംവിധാനങ്ങളും ഇല്ല. അപകടത്തിനു വഴിയാെരുക്കിയ പാതയോരത്തെ കുഴിക്ക് 60 സെന്റിമീറ്ററിലേറെ ആഴമുണ്ട്. കുഴിയിലേക്കിറങ്ങിയ ബസ് തിരിച്ചു കയറ്റുന്നതിനിടെ ആടിയുലഞ്ഞെന്നു യാത്രക്കാരനായിരുന്ന കാടാമ്പുഴ സ്വദേശി വി.എസ് ബിനു പറഞ്ഞു. ബസിന്റെ വലതു ഭാഗത്തിരുന്നവരാണു മരിച്ചത്.

കൂടുതൽ വാർത്തകൾക്ക് : www.manoramaonline.com/local

കൂടുതൽ പരുക്കു പറ്റിയതും വലതുഭാഗത്തുള്ളവർക്കാണെന്നും അദ്ദേഹം പറഞ്ഞു.മുണ്ടൂർ–തൂത പാത വിപുലീകരണം പുരോഗമിക്കുന്ന ഇവിടെ അടുത്തിടെ കാര്യമായ നവീകരണ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. അപകടകരമായ കുഴികൾ നികത്താനോ അപകടസാധ്യത സൂചിപ്പിക്കുന്ന ക്രമീകരണങ്ങൾ ഒരുക്കാനോ നടപടിയില്ല. അതേസമയം, അപകടത്തിൽപെട്ട ബസിന് ഇതര സാങ്കേതിക തകരാറുകളൊന്നും മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. അപകടസമയത്ത് ഓടിച്ചിരുന്ന ഡ്രൈവർ സേലത്തു നിന്നാണു കയറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.തിരുവാഴിയോട് ബസപകടത്തിൽ ദാരുണ മരണങ്ങൾ സംഭവിച്ചതു 2 പേരും പുറത്തേക്കു തെറിച്ച വീണതിനാലാണെന്നു ദൃക്‌സാക്ഷികൾ പറയുന്നു. മരിച്ച സൈനബ ബീവിയും ഇഷാനും മറിഞ്ഞ ബസിന് അടിയിലായിരുന്നെന്നു ദൃക്‌സാക്ഷികളായ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്കുമാറും തിരുവാഴിയോട് സ്വദേശികളായ അനൂപും അജിത്തും വിശദീകരിച്ചു. 

English Summary: Kallada bus accident Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com