ADVERTISEMENT

കഞ്ചിക്കോട്‌ ∙ കിൻഫ്ര പാർക്കിലെ പറമ്പിലും മരങ്ങൾക്കും തീപിടിച്ച്‌ 14 ഏക്കർ കത്തി നശിച്ചു  ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കഞ്ചിക്കോട്‌ കിൻഫ്ര വിൻഡ്‌മിൽ ഫാമിനു സമീപത്തെ പുൽക്കാടിനു തീപിടിച്ചത്. കഞ്ചിക്കോട്‌ അഗ്നിരക്ഷാ സേന 4 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. വ്യാഴം പകൽ 3 മണിക്ക്‌ പ്രിൻസ്‌ ടി എം ടി കമ്പനിക്ക്‌ സമീപത്തെ 2 ഏക്കർ പുൽക്കാടും മരങ്ങളും തീ പിടിത്തത്തിൽ നശിച്ചു. അസി.സ്റ്റേഷൻ ഓഫിസർ എം.രമേശ്കുമാർ, സേനാംഗങ്ങളായ എം.സുഭാഷ്, ആർ.സതീഷ്, എസ്.സുബൈർ, ആർ.രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com