സ്നേഹമാണ് ലഹരി, അതിന് വേണ്ടി പൊരുതുക; ജില്ലാ സ്പെഷ്യൽ ജഡ്ജ്
Mail This Article
ആറ്റിങ്ങൽ ∙ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്ക് എതിരെ പോരാടാൻ യുവജനങ്ങൾ ഒന്നിച്ചിറങ്ങണമെന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സ്പെഷ്യൽ ജഡ്ജുമായ എസ്. ഷംനാദ് പറഞ്ഞു. ആറ്റിങ്ങൽ സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന രാജ്യാന്തര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും ജില്ലയിലെ സ്കൂളുകളിൽ ആരംഭിക്കുന്ന സ്റ്റുഡൻസ് പാരാലീഗൽ വോളന്റീയർ പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപ്പാൾ സിനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൽക്കഹോൾ ആന്റ് ഡ്രഗ്സ് ഇൻഫർമേഷൻ സെന്റർ എസ്കിക്യൂട്ടീവ് ഡയറക്ടർ ജോൻസൺ ജെ. ഇടയാറൻമുള മുഖ്യപ്രഭാഷണം നടത്തി, ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർ വി. ജയകുമാർ, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. ഷിബുകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി പി, വൈസ് പ്രിൻസിപ്പാൾ ശ്രീജ ഡി, ഹയർ സെക്കൻഡറി ഡിവിഷൻ ഇൻ ചാർജ് ബിന്ദു എം.എൻ., സ്റ്റാഫ് സെക്രട്ടറി എസ്. ശ്രീകല തുടങ്ങിയവർ സംസാരിച്ചു. പിടിഎ പ്രതിനിധി എസ്. സാജൻ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗീതാകൃഷ്ണ പി.കെ. നന്ദിയും പറഞ്ഞു.