ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം ഇന്നു തുറക്കും

Mail This Article
അതിരപ്പിള്ളി ∙ എറണാകുളം ജില്ലയിൽ ഉൾപ്പെട്ട ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം വിനോദ കേന്ദ്രം ഇന്നു പ്രവർത്തനം തുടങ്ങും. ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ കേന്ദ്രത്തിന്റെ മറുകരയിലാണ് തുമ്പൂർമുഴി ശലഭ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇരു കരകളിലെയും വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പുഴയ്ക്ക് കുറുകെയുള്ള തൂക്കു പാലവും പ്രകൃതി ഭംഗി ആസ്വദിക്കാൻ ഏറെ സൗകര്യ പ്രദമാണ്. എറണാകുളം ഡിടിപിസിയുടെ കീഴിലുള്ള വിനോദ കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല സ്വകാര്യ പാർക്കിനാണ്. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച തുമ്പൂർമുഴി വിനോദ കേന്ദ്രം തുറക്കാൻ വൈകുമെന്നാണ് സൂചന. അതിരപ്പിള്ളി മേഖലയിലെ വിനോദ കേന്ദ്രങ്ങളുടെ പ്രവർത്തനം ഇനിയും പുനരാരംഭിച്ചിട്ടില്ല.