കുരങ്ങന്മാർ ചിരിക്കുമോ? ആ കഥ അതിരപ്പിള്ളിയിൽനിന്നു പകർത്തിയ ഈ ചിത്രം പറയും
Mail This Article
തൃശൂർ∙ മനുഷ്യനെപോലെ കുരങ്ങന്മാരും ചിരിക്കുമോ? ചിരിക്കുമെന്നാണ് ഈ ചിത്രം സാക്ഷ്യപെടുത്തുന്നത്. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള ജീവിവർഗമാണ് കുരങ്ങ്. എന്നാൽ ഈ ചിരിക്ക് ഒരു പ്രത്യേകതയുണ്ട്. മനുഷ്യന് സന്തോഷം വരുമ്പോഴാണ് ചിരിക്കുന്നതെങ്കിൽ കുരങ്ങന്മാർക്ക് അങ്ങനെയല്ല.
ചിരിക്കുന്നതുപോലെയുള്ള മുഖഭാവം കുരങ്ങനുണ്ടാകുന്നത് മറ്റുപല അവസരങ്ങളിലുമാണ്. അതിൽ പ്രധാനമായുള്ളത് പരസ്പരം വഴക്കടിക്കുമ്പോഴാണ്. എതിരാളിയുടെ മുഖത്തുനോക്കി കാണിക്കുന്ന ഈ മുഖഭാവമാണ് ചിരിയായി തോന്നുന്നത്. കുരങ്ങിന്റെ മുഖഭാവങ്ങളും മുഖത്തിന്റെ നിറവും നോക്കി അവയുടെ മാനസികനില വായിച്ചെടുക്കാമെന്ന് വിദഗ്ധർ അഭിപ്രായപെടുന്നു.
എന്തായാലും മനുഷ്യന്റെ ചിരിയല്ല വാനരന്റെ ചിരി. അതിരപ്പിള്ളി വനമേഖലയിൽനിന്നും കുരങ്ങന്മാരുടെ ചേരിതിരിഞ്ഞുള്ള വഴക്കിനിടെ, കെഎസ്എഫ്ഇ ഉദ്യോഗസ്ഥനും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ.വൈ. മനേഷ് പകർത്തിയതാണ് ഈ ചിത്രം.