തൃശൂർ ജില്ലയിൽ ഇന്ന് (07-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
അറിയിപ്പ്
സീറ്റ് ഒഴിവ്
തൃശൂർ ∙ പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള നടത്തറ ഗവ. ഐടിഐയിൽ ഒരു വർഷത്തെ വുഡ് വർക്ക് ടെക്നിഷ്യൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കു 30നകം അപേക്ഷിക്കണം. ഫോൺ: 9497366243.
പരിശീലനം
മണ്ണുത്തി ∙ കേരള വെറ്ററിനറി സർവകലാശാലയിൽ പാലുൽപ്പന്നങ്ങളുടെ നിർമാണ പരിശീലനം നൽകുന്നു. ഫോൺ: 7592068853.
വൈദ്യുതി മുടങ്ങും
ചേർപ്പ് ∙ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചേർപ്പ് സബ്‌സ്റ്റേഷനു കീഴിലെ കരുവന്നൂർ, അമ്മാടം, ചേവൂർ, ചേനം, ഊരകം, ചേർപ്പ് എന്നീ 11 കെവി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
അസി. പ്രഫസർ,സീനിയർ റസിഡന്റ്
തൃശൂർ ∙ ഗവ. മെഡിക്കൽ കോളജിൽ ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, പാത്തോളജി വിഭാഗങ്ങളിലെ അസി. പ്രഫസർ, സീനിയർ റസിഡന്റ് ഒഴിവുകളിലേക്കു ബിരുദാനന്തര ബിരുദമുള്ളവർക്കുള്ള കൂടിക്കാഴ്ച 10നു 11നു നടക്കും. പ്രതിമാസ വേതനം 73,500 രൂപ.
കൂടിക്കാഴ്ച
കാട്ടൂർ∙പോംപെ സെന്റ് മേരീസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിലെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 12ന് 10.30ന് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി എത്തണം. ബന്ധപ്പെടുക: 9895252071.
ലക്ചറർ
തൃശൂർ ∙ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 10 നു 10 നു നടക്കും. ഫോൺ: 0487 2333290.
അഭിമുഖം
തൃശൂർ ∙ അയ്യന്തോൾ ഗവ.വിഎച്ച്എസ്എസിൽ എച്ച്എസ്എ ഇംഗ്ലിഷ് ഒഴിവിലേക്കു 9ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി ഹാജരാകണം.
ഫാർമസിസ്റ്റ് ഒഴിവ്
തൃപ്രയാർ ∙ നാട്ടിക കുടുംബ ആരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവ്. യോഗ്യതയുള്ളവർ 12നുള്ളിൽ മെഡിക്കൽ ഓഫിസർ ഇൻ ചാർജ്, കുടുംബ ആരോഗ്യകേന്ദ്രം, പി.ഒ.നാട്ടിക ബീച്ച്, തൃശൂർ ജില്ലാ എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
മെഡിക്കൽ കോളജ്
തൃശൂർ ∙ ഗവ. മെഡിക്കൽ കോളജിൽ ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, പാത്തോളജി വിഭാഗങ്ങളിൽ നിലവിലുള്ള അസി.പ്രഫസർ/സീനിയർ റസിഡന്റ് ഒഴിവുകൾ നികത്തുന്നതിനു ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. ഉദ്യോഗാർഥികൾ 10നു 10നു മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.
നിയമനം
തൃശൂർ ∙ ഹരിതകർമ സേന ജില്ലാ കോ–ഓർഡിനേറ്റർ, സിഡിഎസ് കോ–ഓർഡിനേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. അപേക്ഷാ ഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, സിഡിഎസ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നോ www.kudumbashree.org എന്ന വെബ്്സൈറ്റിൽ നിന്നോ ലഭിക്കും. 13നു വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. 0487 2362517.
മെഡിക്കൽ ക്യാംപ്
ചേലക്കര ∙ ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ, തൃശൂർ ജൂബിലി മിഷൻ ആശുപത്രി എന്നിവ ചേർന്ന് നാളെ രാവിലെ 8.30നു പാലിയേറ്റീവ് ലിങ്ക് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. 9447231995.
പഴയന്നൂർ∙ പഞ്ചായത്ത്, നാഷനൽ ആയുഷ് മിഷൻ, ആയുർവേദ–ഹോമിയോ വകുപ്പുകൾ എന്നിവ ചേർന്നു വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് തിങ്കൾ രാവിലെ 10നു പഞ്ചായത്ത് ഹാളിൽ നടക്കും.