പാടശേഖരത്തിലെ തോട്ടുവരമ്പിടിഞ്ഞ് വൻ ഗർത്തം
Mail This Article
ചെറുതുരുത്തി∙ വള്ളത്തോൾ നഗർ പഞ്ചായത്തിലെ മുണ്ടനാട്ടുപാടശേഖരത്തിനു സമീപത്തെ തോട്ടുവരമ്പ് വീണ്ടുമിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടു. ഇടിഞ്ഞുകിടന്ന തോട്ടുവരമ്പിൽ കഴിഞ്ഞദിവലമാണഅ വീണ്ടും ഗർത്തം രൂപപ്പെട്ടത്. ഇതോടെ തോട്ടുവരമ്പിന്റെ ആറിടങ്ങളിലാണ് ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. ഇവിടെയുണ്ടായിരുന്ന കരിങ്കൽസംരക്ഷണ ഭിത്തി ആഴ്ചകൾക്കു മുൻപാണ് ഇടിഞ്ഞത്. ഇതിനു 35 വർഷത്തെ പഴക്കമുണ്ട്.
മുണ്ടകൻ കൃഷി ചെയ്യുന്ന ഒട്ടേറെ കർഷകർ സഞ്ചരിക്കുന്ന വഴിയാണ് അപകടാവസ്ഥയിലായിട്ടുള്ളത്. തോടിന്റെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ, വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം ഉണ്ടാക്കിയതാണ് ഇതിന് കാരണമെന്ന് കർഷകർ പറഞ്ഞു. അര കിലോമീറ്ററോളം വരുന്ന സംരക്ഷണ ഭിത്തി പല ഭാഗങ്ങളിലായി ഇടിഞ്ഞ് വീണതോടെ ഭീതിയോടെയാണ് കർഷകർ കൃഷിയിറക്കുന്നത്.