ഇരിങ്ങാലക്കുട ∙ പിഎംഎവൈ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി. കിഴുത്താണി സ്വദേശി കുഞ്ഞിലിക്കാട്ടിൽ നളിനിയുടെ വീട്ടിൽ സന്ദർശനം നടത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങൾക്ക് ഓണപ്പുടവ സമ്മാനിച്ചു. നിർമാണം പൂർത്തീകരിച്ച വീട് ചുറ്റി കണ്ട് മകൻ രാജുവിനോടും കുടുംബാംഗങ്ങളോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി മടങ്ങിയത്.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ അന്തരിച്ച തേലപ്പിള്ളി സ്വദേശി കൊളങ്ങാട്ടിൽ ശശിയുടെ വീട് സന്ദർശിച്ച് അമ്മ തങ്കയ്ക്ക് ഓണപ്പുടവ നൽകിയാണ് മടങ്ങിയത്. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് ചെറാക്കുളം, വാർഡ് മെംബർ അജയൻ തറയിൽ, ജനറൽ സെക്രട്ടറി ബൈജു കുറ്റിക്കാട്ട്, ജോജൻ കൊല്ലാട്ടിൽ, രമേഷ് അയ്യർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
English Summary:
In a heartwarming gesture, Union Minister Suresh Gopi visited beneficiaries of the PMAY housing scheme in Irinjalakuda, Kerala. He personally gifted Onam clothes to the families and enquired about their well-being, bringing attention to the impact of the housing initiative.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.