ADVERTISEMENT

കേണിച്ചിറ ∙ കോവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കാൻ താമസിക്കുന്തോറും കാടുകയറി പൊതുവിദ്യാലയ പരിസരങ്ങള്‍. സ്കൂൾ തുറക്കൽ അനിശ്ചിതമായി നീളുന്നതു കാടുകയറിയും ചിതലരിച്ചും കെട്ടിടങ്ങൾ നശിക്കാൻ കാരണമാകുമെന്നു രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. 

മിക്ക സര്‍ക്കാര്‍ സ്കൂളുകളുടെയും കെട്ടിടങ്ങളും പരിസരവും കാടുകയറി മൂടിയ അവസ്ഥയിലാണ്. സുരക്ഷ ക്രമീകരണങ്ങൾ കുറഞ്ഞതിനാല്‍ ഇഴജന്തുക്കളും കയ്യേറി സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സർക്കാർ പുറത്തിറക്കുമെന്നു മുൻപ് അറിയിച്ചിരുന്നെങ്കിലും പിന്നീട് രോഗവ്യാപനം ഏറിയതോടെ മാറ്റുകയാണുണ്ടായത്.

പ്രായം കുറഞ്ഞ കുട്ടികൾ സ്കൂളിൽ എത്തിയാൽ കോവിഡ് പ്രതിരോധ നടപടികൾ പൂർണതോതിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ അടങ്ങുന്ന സമിതി ചർച്ച ചെയ്തെങ്കിലും സ്കൂൾ തുറക്കുന്നതില്‍ അവ്യക്തത തുടരുന്നു.

സ്കൂളുകൾ തുറക്കുന്നത് അനിശ്ചിതമായി നീളുന്നതിനാൽ സർക്കാർ സ്കൂളും പരിസരവും നശിക്കാതിരിക്കാൻ ത്രിതല പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നു നടപടിയുണ്ടാകണമെന്നു വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നു.

"സ്കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 3 കോടി രൂപ ജില്ലാ പ‍ഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. ഇതില്‍ ഒരു കോടി രൂപ ശുചിമുറികളുടെ നിര്‍മാണത്തിനു മാത്രമാണ്. ചിലയിടങ്ങളില്‍ നിര്‍മാണപ്രവൃത്തികള്‍ നടന്നുവരുന്നു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പെടുത്തി കാടു വെട്ടാനുള്ള നിര്‍ദേശം തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കും. പിടിഎ കമ്മിറ്റികളുടെ സഹകരണവും ഇക്കാര്യത്തിലുണ്ടാവണം." - കെ.ബി. നസീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com