പ്രായപൂർത്തിയാകാത്ത കുട്ടിക്കു പീഡനം: പ്രതിക്ക് 5 വർഷം തടവും പിഴയും
Mail This Article
കൽപറ്റ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യനെ (42) ആണ് കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്.
2022 ജനുവരിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. അന്നത്തെ കമ്പളക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി.പി. അഖിൽ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.