ADVERTISEMENT

മേപ്പാടി ∙ വയനാട് ഉരുൾപൊട്ടൽ ബാധിതർക്കായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ നിർമാണ ചെലവിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിഹിതം യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി 25,000 രൂപ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് കൈമാറി.

ദുരിതബാധിത പ്രദേശം എന്ന നിലയിൽ മേപ്പാടി മണ്ഡലം കമ്മിറ്റിയെ തുക ശേഖരിക്കുന്നതിൽ നിന്നും ഇളവ് നൽകിയിരുന്നെങ്കിലും ഉദ്യമത്തിൽ നിന്നും മാറി നിൽകാൻ ഭാരവാഹികൾ തയാറായില്ല. യൂത്ത് കോൺഗ്രസിന് വേണ്ടി തുക ശേഖരിച്ച് നൽകുന്ന ആദ്യത്തെ കമ്മിറ്റിയാണ് മേപ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.

യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് വിഷ്ണു ചീനിക്കൽ, ജില്ലാ പ്രസിഡന്റ് അമൽ ജോയ്, സംസ്ഥാന ഭാരവാഹികളായ അരുൺ ദേവ്, ലയണൽ മാത്യു, മുഹമ്മദ് ഷമിൽ, ഹർഷാൽ കൊന്നാടൻ, രോഹിത് ബോധി, അസീസ് വളാട്, ജലാൽ ഓടത്തോട്, ഷിഹാബ് ഓടത്തോട്, പി.ജയേഷ് എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com