ദുരന്തബാധിതരോടു നീതി കാണിച്ചില്ല: കോൺഗ്രസ്
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളോടു സർക്കാർ നീതിപുലർത്തിയില്ലെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുരന്തബാധിത സ്ഥലം സന്ദർശിച്ചിട്ടും ഇക്കാര്യങ്ങളിൽ കാണിക്കുന്ന കുറ്റകരമായ അനാസ്ഥ അപലപനീയമാണെന്നും യുഡിഎഫ് ജില്ലാ യോഗം. വിദേശപഠനം നടത്തുന്ന വിദ്യാർഥികളും ഉപരിപഠനം നിലച്ച വിദ്യാർഥികളും ദുരിതബാധിത പ്രദേശങ്ങളിൽ ധാരാളമുണ്ട്. ഇവരെ പ്രത്യേകമായി പരിഗണിച്ച് ആവശ്യമായ സഹായം നൽകണം.ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും മന്ത്രിമാരുടെ സാന്നിധ്യം ദുരന്തമേഖലയിൽ ഇല്ലാത്തത് ഖേദകരമാണ്.
വൈറ്റ് ഗാർഡിന്റെ മുണ്ടക്കൈയിലെ കമ്യൂണിറ്റി കിച്ചൻ മുഖ്യമന്ത്രി ജില്ല സന്ദർശിച്ച ദിവസമാണ് അടച്ചു പൂട്ടിച്ചത്. ഇത് തികച്ചും മനുഷ്യതരഹിതമായ നീക്കമായിരുന്നു. യോഗത്തിൽ ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദ് ഹാജി, ടി. സിദ്ദീഖ് എംഎൽഎ, പി.കെ. ജയലക്ഷ്മി, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.കെ. വിശ്വനാഥൻ, എം.സി. സെബാസ്റ്റ്യൻ, ജോസ് തളച്ചിറ, കെ.കെ. ദാമോദരൻ, വി.എ. മജീദ്, ടി.ജെ. ഐസക്, പ്രവീൺ കുമാർ, ജോസഫ് കളപ്പുര, റസാഖ് കൽപറ്റ, എൻ.കെ.റഷീദ്, കെ.വി.പോക്കർ ഹാജി, എം.എ.ജോസഫ്, ഒ.വി.അപ്പച്ചൻ, അബ്ദുല്ല മാടക്കര തുടങ്ങിയവർ പ്രസംഗിച്ചു.