ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണം നാളെ; ഒപ്പം സൂപ്പർമൂൺ, ബ്ലഡ്മൂൺ പ്രതിഭാസങ്ങളും!
Mail This Article
ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണം 26ന് ഇന്ത്യൻ സമയം വൈകിട്ട് 3.15 മുതൽ 6.23 വരെ. ഇന്ത്യയിൽ സിക്കിമൊഴിച്ചുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡീഷയിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെയും തീരമേഖലകൾ എന്നിവിടങ്ങളിൽ, ഗ്രഹണം അവസാനഘട്ടം ദൃശ്യമാകും.
സൂപ്പർമൂൺ, ബ്ലഡ്മൂൺ എന്നീ പ്രതിഭാസങ്ങളുമുണ്ടാകും. ചന്ദ്രന്റെ ഭ്രമണപാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന പെരിജി ബിന്ദുവിനു സമീപം പൂർണചന്ദ്രൻ ദൃശ്യമാകുന്നതാണു സൂപ്പർമൂൺ. പൂർണചന്ദ്രഗ്രഹണ സമയത്ത് ഭൂമി സൂര്യപ്രകാശത്തെ മറയ്ക്കുന്നുണ്ടെങ്കിലും കുറേ പ്രകാശം ചന്ദ്രനിൽ വീഴും. ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള ഈ പ്രകാശമാണ് ബ്ലഡ്മൂൺ പ്രതിഭാസത്തിനു വഴിയൊരുക്കുന്നത്.
എന്താണ് സൂപ്പര്‍മൂണ്‍?
ഭൂമിയെ പോലെ തന്നെ നിശ്ചിതമായ രേഖയിലൂടെ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രനും. ഇങ്ങനെയുള്ള സഞ്ചാരപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സമയത്തെ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. പെരിഗീ എന്നാണ് ശാസ്ത്രീയമായി ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്. സമാനമായ രീതിയില്‍ ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകന്ന് എത്തുന്ന സമയത്തിനെ അപോഗീ എന്നും വിളിക്കുന്നു. പിങ്ക് മൂണ്‍ എന്ന് കൂടി വിളിക്കുമെങ്കിലും ഈ സമയത്ത് ചന്ദ്രനെ പിങ്ക് നിറത്തിലാണ് കാണാന്‍ സാധിക്കുന്നത് എന്ന് തെറ്റിധരിക്കേണ്ട.
സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണ് നിലാവിനു ശോഭയേറുക. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. ഇത് പൗര്‍ണമിയുടെ സമയത്തു മാത്രമേ ഉണ്ടാവൂ.
ബ്ലഡ് മൂണ്‍
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുന്നതിനാല്‍ അതിനെ ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. പൂര്‍ണ ചന്ദ്രഗ്രഹണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഭാഗികമായോ പൂര്‍ണമായോ ചന്ദ്രന്‍ മറിയുന്ന അവസ്ഥയല്ല. ചന്ദ്രനെ ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറത്തില്‍ കാണുന്ന അവസ്ഥയെയാണ്.
ബ്ലുമൂണ്‍
ഒരു മാസത്തില്‍ തന്നെ രണ്ടാം തവണ കാണുന്ന പൂര്‍ണചന്ദ്രനെയാണ് ബ്ലുമൂണ്‍ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ടു പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ‘നീലചന്ദ്രൻ’ (ബ്ലൂ മൂൺ) ആയിരിക്കും.
English Summary: Lunar eclipse, Supermoon and Blood Moon: All coming together on May 26