അരിക്കൊമ്പന്റെ കഥ നടനരൂപത്തിൽ; പരിസ്ഥിതി സൗഹൃദ നൃത്താവിഷ്കാരവുമായി രാജശ്രീ വാര്യർ
Mail This Article
തിരുവനന്തപുരം ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്റെ കഥ നടനരൂപത്തിൽ അവതരിപ്പിച്ച് പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യർ. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപെടല്‍ വിവാദമാവുമ്പോള്‍ മറ്റൊരുതലത്തില്‍ നിന്നും വീക്ഷിക്കുകയാണ് രാജശ്രീ.
മദര്‍ നേച്ചര്‍ സിരീസ് എന്ന പേരില്‍ നാട്യസൂത്ര -ഇന്‍വിസ് ടീം തയാറാക്കിയ ആദ്യ നൃത്ത വിഡിയോയാണിത്. രചനയും അവതരണവും രാജശ്രീ വാര്യര്‍ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പുളിയറക്കോണത്തെ മിയാവാക്കി ഫോറസ്റ്റിലാണ് വിഡിയോ ചിത്രീകരിച്ചത്.
English Summary: Environment Day special: Rajashree warrier's Arikomban theme dance