മിനിയുടെ ഏറ്റവും മികച്ച കാർ സ്വന്തമാക്കി ജോജു

Mail This Article
ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് ജോജു. മികച്ച അഭിനയത്തിന് ആളുകൾ വാനോളം പുകഴ്ത്തുന്ന ജോജു എന്ന ജോസഫിന് കൂട്ടായി വാഹന ലോകത്തെ ഒരു സൂപ്പർസ്റ്റാർ കൂടി. നേരത്തെ മോളിവുഡിലെ ആദ്യ റാംഗ്ലർ സ്വന്തമാക്കിയ നടന്റെ ഏറ്റവും പുതിയ വാഹനം മിനികൂപ്പർ എസ് ആണ്.
കൊച്ചിയിലെ പ്രീഓൺഡ് കാർ ഡീലർഷിപ്പായ ഹർമ്മൻ മോട്ടോഴ്സിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. എസ്‌യുവികളെ ഇഷ്ടപ്പെടുന്ന ജോജു കുറച്ചു കാലം മുമ്പ് ഫോഡ് എൻഡവറും സ്വന്തമാക്കിയിരുന്നു.
ബ്രിട്ടീഷ് ഐതിഹാസിക ബ്രാൻഡായ മിനിയുടെ ഏറ്റവും പ്രശസ്ത മോഡലുകളിലൊന്നാണ് കൂപ്പർ എസ്. മിനി കൂപ്പർ എസിന്റെ മൂന്നു ഡോർ പെട്രോൾ പതിപ്പാണ് ജോജു സ്വന്തമാക്കിയത്. 1998 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 189 ബിഎച്ച്പി കരുത്തുണ്ട്. ഏകദേശം 30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.