സർദാർ വൻ വിജയം, സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്
Mail This Article
കാർത്തി നായകനായി എത്തിയ ചിത്രം സർദാറിന്റെ വൻവിജയം ആഘോഷിക്കാൻ സംവിധായകൻ പി എസ് മിത്രന് ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ് ലക്ഷ്മൺ കുമാർ. കാർത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ സംവിധായകന് കൈമാറിയത്. ഏതുമോഡലാണ് നൽകിയത് എന്ന് വ്യക്തമല്ല.
ടൊയോട്ട ഫോർച്യൂണർ
ടൊയോട്ടയുടെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നാണ് ഫോർച്യൂണർ. 2.8 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനോടെയാണു ഫോർച്യൂണർ വിൽപനയ്ക്കെത്തിയത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും. 2.7 ലീറ്റർ പെട്രോൾ എൻജിന് 164 ബിഎച്ച്പി കരുത്തും 245 എൻ എം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.
English Summary: Sadar Produecer Gifted Fortuner to Director