സ്കോട്‌ലൻഡിൽ മകൾക്കൊപ്പം താമസിക്കാൻ എത്തിയ മാതാവ് അന്തരിച്ചു; വിട പറഞ്ഞത് വൈക്കം സ്വദേശിനി
Mail This Article
അബർദീൻ/വൈക്കം ∙ സ്കോട്‌ലൻഡിൽ മകൾക്കൊപ്പം താമസിക്കാൻ എത്തിയ അമ്മ മരിച്ചു. വൈക്കം സ്വദേശിനിയായ ഏലിക്കുട്ടി തോമസ് (83) ആണ് അന്തരിച്ചത്. ആരോഗ്യവതിയായിരുന്ന ഏലിക്കുട്ടിയുടെ മരണം അപ്രതീക്ഷിതമായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം. സ്കോട്‌ലൻഡിലെ അബർദീനിൽ താമസിക്കുന്ന ട്രീസ റോയിയുടെ മാതാവാണ് ഏലിക്കുട്ടി.
മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. നാട്ടിലെ കുടുംബ കല്ലറയില്‍ ഭര്‍ത്താവിനൊപ്പം അന്ത്യയുറക്കം വേണമെന്നായിരുന്നു ഏലിക്കുട്ടിയുടെ അന്ത്യാഭിലാഷം. അതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുവാന്‍ മകള്‍ ട്രീസയും ഭര്‍ത്താവ് റോയിയും തീരുമാനിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയായാലുടൻ മൃതദേഹം നാട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട്.