വയനാടിന് കൈത്താങ്ങായി ജര്‍മനിയിലെ യുവജനപ്രസ്ഥാനവും
Mail This Article
ബര്‍ലിന്‍∙ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ജർമനിയിലെ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൈത്താങ്ങാവുന്നു. ഹേര്‍ട്ട്സ് വെര്‍ക്ക് എന്ന യുവജനപ്രസ്ഥാനത്തിന്‍റെ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി 50 ഭവനങ്ങളെ സഹായിക്കും.
ജർമനിയിലെ സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗങ്ങളുടെ സംഭാവനയായി 4,25,000 രൂപയോളമാണ് യുവജനപ്രസ്ഥാനം സമാഹരിച്ചത്. മലങ്കര സഭയുടെ പുനരധിവാസ പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കുന്ന 50 ഭവനങ്ങള്‍ക്കായി ഈ തുക നല്‍കും. യുകെ–യൂറോപ്പ്–ആഫ്രിക്കാ ഭദ്രാസനത്തിന്‍റെ ജീവകാരുണ്യ പദ്ധതിയായ മൈത്രി അക്കൗണ്ടിലേക്ക് ഭദ്രാസന മെത്രാപ്പേൊലീത്ത ഏബ്രഹാം മാര്‍ സ്തേഫാനോസിന്‍റെ നിര്‍ദ്ദേശ പ്രകാരം കൈമാറുന്ന തുക പിന്നീട് കാതോലിക്കാ ബാവയ്ക്ക് കൈമാറും.