സ്റ്റോക്ക് ഓൺ ട്രെൻഡിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ ഓണാഘോഷം
Mail This Article
സ്റ്റോക്ക് ഓൺ ട്രെൻഡ് ∙ ആയിരങ്ങൾ പങ്കെടുത്ത ഓണാഘോഷം നാളികേരത്തിന്റെ നാട്ടിലല്ലെങ്കിലും ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാൻ ഒരുപിടി നല്ല ഓർമകളുമായി സ്റ്റോക്ക് ഓൺ ട്രെൻഡിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ SMAയുടെ ഓണാഘോഷം 'ആവണിപ്പുലരി' പ്രൗഡഗംഭീരമായി.
യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെൻഡിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷന്റെ (SMA) ഓണാഘോഷം കോപ്പറേറ്റീവ് അക്കാദമിയിൽ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 വരെ വിപുലമായ പരിപാടികളോടെ നടത്തി.
ജാതി-മത ഭേദമില്ലാതെ SMA യുടെ കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കിക്കൊണ്ടാണ് ഓണാഘോഷങ്ങൾക്ക് തുടക്കം. ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
ഒരുമയുടെയും മാനവികതയുടെയും സന്ദേശവുമായി വയനാട് ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും അനുശോചനം അറിയിച്ച് ഈശ്വര പ്രാർഥനയോടെയാണ് സാംസ്കാരിക പരിപാടികൾ ആരംഭിച്ചത്. ഓണപ്പാട്ട്, ഡാന്‍സ്, കുട്ടികളുടെ ഫാഷൻഷോ, കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത കലാപരിപാടികൾ, ചെണ്ടമേളം, മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 69 പേർ പങ്കെടുത്ത മെഗാ തിരുവാതിരക്കളി ഉൾപ്പെടെ വിവിധയിനം കലാപരിപാടികളും അറങ്ങേറി. വേഷംകൊണ്ടും ഭാവംകൊണ്ടും ചിരിപ്പിച്ച് രസിപ്പിക്കുന്ന നാട്യവും കൊച്ചു തമാശകളുമായി 'മാവേലി'യുടെ വരവോടെ ഓണാഘോഷം കളറായി.
സെക്രട്ടറി ജിജോ ജോസഫ് സ്വാഗതം, പ്രസിഡന്റ് എബിൻ ബേബി അധ്യക്ഷ പ്രസംഗവും നടത്തി. ജയ വിബിൻ ഓണാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ട്രഷറർ ആന്റണി സെബാസ്റ്റ്യൻ നന്ദിയറിയിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബേസിൽ ജോയ്, ജയ വിബിൻ, ഐനിമോൾസാജു ആർട്സ് കോർഡിനേറ്റർ രാജലക്ഷ്മിരാജൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കള്‍ച്ചറല്‍ പ്രോഗ്രാമിനും ഓണാഘോഷ പരിപാടിക്കു നേതൃത്വം നൽകി.
(വാർത്ത: സിബി ജോസ്)