നിക്ഷേപകർക്ക് കുവൈത്തിൽ ദീർഘകാല വീസ
Mail This Article
കുവൈത്ത് സിറ്റി∙ വിദേശ നിക്ഷേപകർക്ക് 5 വർഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തിൽ അനുവദിക്കുന്നു. നിക്ഷേപകരുടെ കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും ദീർഘകാല വീസ ലഭിക്കും. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Also read: അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രാജ്യത്തു വന്നുപോകാനായി 6 മാസത്തേക്കു മൾട്ടിപ്പിൾ എൻട്രി വീസയും നൽകും. ഉടമകൾ 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങിയാലും ദീർഘകാല വീസ റദ്ദാകില്ല. അന്തിമ തീരുമാനം വരുന്നതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷിക്കാം.