അജ്മാനിൽ ടാക്‌സി നിരക്കുകൾ ജൂൺ ഒന്നു മുതൽ കുറയും
Mail This Article
×
അജ്മാന്‍ ∙ നാളെ (ജൂൺ 1) മുതൽ അജ്മാനിൽ ടാക്‌സി നിരക്കുകൾ കുറയും. നാളെ മുതൽ യുഎഇയിൽ ഇന്ധനവില 20 ഫിൽസ് കുറച്ചതിനെ തുടർന്നാണ് താരിഫ് പുതുക്കിയത്. അജ്മാനിൽ ഇന്ധന വിലയ്ക്കനുസരിച്ച് ടാക്സി നിരക്കുകൾ കൂടാറും കുറയാറുമുണ്ട്.
നാളെ മുതൽ സൂപ്പർ 98 പെട്രോൾ ലീറ്ററിന് 3.14 ദിർഹം, സ്പെഷ്യൽ 95ന് 3.02, ഇ-പ്ലസ് 91ന് 2.95 ദിർഹമാണ് നിരക്ക്. ജൂണിലെ നിരക്കിൽ പെട്രോളടിക്കുമ്പോൾ 14.80 ദിർഹം വരെ ലാഭിക്കാം.
English Summary:
Taxi fares in Ajman will come down from June 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.