ADVERTISEMENT

ദുബായ് ∙ ബലിപെരുന്നാൾ അവധി ദിനങ്ങളിലും ചില കേന്ദ്രങ്ങളിൽ റസിഡൻസ് വീസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്(ജിഡിആർഎഫ്എ) അറിയിച്ചു. ഇന്ന്(15) മുതൽ 18 വരെയുള്ള പ്രവർത്തന സമയം: ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3 ന്‍റെ അറൈവൽ ഹാളിൽ സ്ഥിതി ചെയ്യുന്ന കസ്റ്റമർ ഹാപ്പിനസ് സെന്‍റർ 24/7 സേവനങ്ങൾ നൽകുന്നത് തുടരും.

അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെന്‍റർ അവധി ദിവസങ്ങളിൽ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ജിഡിആർഎഫ്എയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 8005111-ൽ ആമർ കോൾ സെന്‍ററിലേക്ക് ഉപയോക്താക്കൾക്ക് നേരിട്ട് വിളിക്കാം. ഇടപാടുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് ദുബായ് നൗ ആപ്ലിക്കേഷനിലേക്കോ അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കോ (http://www.gdrfad.gov.ae) ലോഗിൻ ചെയ്യാൻ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

English Summary:

Residence Visa and Entry Permits will also be Available on the Eid ul Adha Holiday; GDRFA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com