ഐപാക് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ ഇന്ത്യൻ ഫർമസിസ്റ്റ് അസോസിയേഷൻ ഖത്തർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐപാക് സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. നാല് ഗ്രൂപുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 16 ടീമുകൾ പങ്കെടുത്ത ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഐ സി ബി എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ സത്താർ – അഖിൽ സുരേന്ദ്രൻ ടീം ഒന്നാം സ്ഥാനം നേടി. റണ്ണർ അപ്പായി ഷാനവാസ് ബെദിര,ഷാനവാസ് കോഴിക്കൽ സഖ്യവും, മൂന്നാം സ്ഥാനം ഷഖീൽ, ജമാൽ സഖ്യവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ സിംഗിൾസ് മത്സരത്തിൽ ഖൈറുന്നിസ്സ ഒന്നാം സ്ഥാനം നേടിയപ്പോൾ റണ്ണർഅപ്പ് ആയി മുബഷിറ മജീദ്, മൂന്നാം സ്ഥാനം അൻസിഫ അസൈനാർ നേടി. ജംഷാദ്, ഷജീർ, അഷ്റഫ് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി.