കാമുകിയെയും ബന്ധുവിനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
Mail This Article
ഹൂസ്റ്റൺ ∙ കാമുകിയെയും ബന്ധുവിനെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗൾഫ് ഫ്‌വൈയ്ക്കും സമീപം ചോറ്റ് സർക്കിൾ ഡ്രൈവിലെ വീട്ടിലെ അടുക്കളയിലാണ് 23 വയസ്സുകാരിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിന് പുറമെ 17 വയസ്സുള്ള ബന്ധുവായ കൗമാരക്കാരനെ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.
ഇയാളെ ആശുപത്രിയിൽ എത്തിച്ചില്ലെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരെയും വെടിവച്ച് കൊന്ന ശേഷം 26 വയസ്സുള്ള യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. യുവതിയുമായി ഡേറ്റിങ് നടത്തിയിരുന്ന വ്യക്തിയാണ് യുവാവ് എന്നാണ് വിവരം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായിട്ടാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കൊല്ലപ്പെട്ടവരുടെയും ജീവനൊടുക്കിയ യുവാവിന്‍റെയും പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.