രാഹുൽ ഗാന്ധിയുടെ ഡാലസ് സന്ദർശനം സൗജന്യപ്രവേശന റജിസ്ട്രേഷൻ ആരംഭിച്ചു
Mail This Article
ഡാലസ് ∙ സെപ്റ്റംബർ 8ന് ഡാലസ് സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുള്ള സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.
ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ സെപ്റ്റംബർ 8 വൈകീട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുൽഗാന്ധി പ്രസംഗിക്കും. 6000 ലധികം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ടൊയോട്ട മ്യൂസിക് ഫാക്ടറി ഓഡിറ്റോറിയത്തിലേക്കു പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ തിരക്ക് ആരംഭിച്ചു. പ്രവേശനം സൗജന്യമാണ് എങ്കിലും മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവരുടെ ക്രമം അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് സംഘാടക സമിതി ചെയർമാൻ മൊഹിന്ദർ സിങ് അറിയിച്ചു.