പൂർണമായും സോളാർ, സ്മാർട് സൗകര്യങ്ങൾ; കാഴ്ചയുടെ ഉൽസവമാണ് ഈ വീട്
![lovedale-exterior lovedale-exterior](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-exterior.jpg?w=1120&h=583)
Mail This Article
കടലിനോടു ചേർന്ന് കിടക്കുന്നതിനാൽ നമ്മുടെ കേരളം ഒരു ഉഷ്ണമേഖലയാണ്. അതിനാൽ പുറത്തെ കൊടുംചൂടിലൂം അകത്തു ശീതളമായ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ ആകണം ഭവന നിർമാണം. കാലാവസ്ഥ അനുസൃതമായ വാസ്തുവിദ്യയുടെ മികവ് തെളിയിക്കുന്ന തരത്തിൽ പണിത വീടാണ് എറണാകുളം ജില്ലയിലെ കാക്കനാട് ഉള്ള ബിബിൻ ജോർജ്ജിന്റെ 'ലവ്ഡേൽ'.
![lovedale-view lovedale-view](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-view.jpg)
ഗ്രിഡ് എന്ന ആശയം
തന്റെ സഹോദരന് വേണ്ടി ഇൗ വീട് വിഭാവനം ചെയ്യുമ്പോൾ കാലാവസ്ഥ, ഉപയോഗയോഗ്യത, കുടുംബാംഗങ്ങളുടെ ജീവിതശൈലി, താല്പര്യങ്ങൾ ഇതെല്ലാം പ്രധാന ഘടകങ്ങൾ ആയിരുന്നു ആർക്കിടെക്ട് അനൂപ് ജോർജിന് (സ്പേസ് പെർസെപ്ഷൻ-ബെംഗളൂരു, കൊച്ചി).
![lovedale-sitout lovedale-sitout](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/18/lovedale-sitout.jpg)
മൂന്നു പ്രധാന ഗ്രിഡുകൾ ആയി തിരിച്ചാണ് 'ലവ്ഡേൽ' രൂപകൽപന ചെയ്തിരിക്കുന്നത്. കാലാവസ്ഥ, പരിസ്ഥിതിക്ക് പ്രാധാന്യം എന്നിവ നൽകുന്നതിനൊപ്പം കലാവിജ്ഞാനം എന്ന വാസ്തുവിദ്യയിലെ ഏറ്റവും പ്രധാനമായ ഘടകം കൂടി അനൂപ് വിഭാവനം ചെയ്തു. അതിനാൽ ഉള്ളിലെ ചൂടിനെ പുറംതള്ളുന്ന ലൂവർ ജനാലകൾ, ലിവിങ് റൂമിനോട് ചേർന്ന അന്തരീക്ഷം ശീതീകരിക്കാൻ സഹായിക്കുന്ന ഇൻഡോർ സ്വിമ്മിങ് പൂൾ, വായു സഞ്ചാരം എളുപ്പമാക്കുന്ന ഉയരം കൂടിയ മുകൾതട്ടുകളും ഇടനാഴികളും, സൂര്യന്റെ ചൂടിൽ നിന്നും വീടിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വരാന്തകൾ, പുൽത്തകിടികൾ നിറഞ്ഞ മുറ്റം.. ഇൗ സവിശേഷതകൾ എല്ലാം തന്നെ ഇൗ വീടിനെ വളരെ മികവുറ്റതാകുന്നു.
![lovedale-living lovedale-living](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-living.jpg)
അലങ്കാരത്തിലെ മേന്മകൾ
![lovedale-elevation lovedale-elevation](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-elevation.jpg)
ഇരുപത്തിയേഴു സെന്റിൽ പണിതീർത്തിട്ടുള്ള ഇൗ വീടിനു ചുറ്റും കരിങ്കല്ലുകൾ പാകി ഇടയിൽ പുൽത്തകിടി വിരിച്ച് ഭംഗിയായി ലാൻഡ്സ്കേപ്പ് ചെയ്തിരിക്കുന്നു. വീടിനോടു ചേർന്ന് ആലങ്കാരികമായി നിർമിച്ചിരിക്കുന്ന ഗ്രീൻ പോക്കറ്റുകൾ അഥവാ കോർട്ട്യാർഡുകൾ അലങ്കാരത്തിനുപരി വീടിനുള്ളിലെ അന്തരീഷം നിയന്ത്രിക്കുന്നതിന് ഉപകരിക്കുന്നു.
![lovedale-hall lovedale-hall](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-hall.jpg)
മുന്നിലെ കാർപോർച്ചിനോട് ചേർന്ന് വീടിനു മൂന്ന് വശവും നിറയെ തൂണുകളുമായി നൽകിയ വീതിയുള്ള വരാന്തകൾ, പുറമെ നിന്ന് നോക്കുമ്പോൾ ഹൃദ്യമായ കാഴ്ച നൽകുന്നു. കേരളത്തിലെ കാലവർഷവും കൊടുംവേനലും കണക്കിലെടുത്താണ് ഇത്തരം ഒരു ആശയം വീടിന്റെ പൂമുഖത്തിനു കൊടുത്തിരിക്കുന്നത്.
![lovedale-pool lovedale-pool](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-pool.jpg)
ഭിത്തികളുടെ ഉയരത്തിൽ തന്നെ വലിയ ജനാലകൾ നൽകി ഉള്ളിലേക്ക് നന്നായി സൂര്യപ്രകാശം കടക്കുന്ന രീതിയിലാണ് വെന്റിലേഷനുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ജനാലകൾക്കു ഇരുവശവും അതെ ഉയരത്തിൽ നൽകിയ വീതി കുറഞ്ഞ ലൂവർ ജനാലകൾ, അകത്തുള്ള ചൂട് പുറന്തള്ളി ഉള്ളിൽ ശീതളമായ അന്തരീക്ഷം നിലനിർത്തുന്നു. പുറമെ നിന്ന് നോക്കുമ്പോൾ ഇൗ ജനാലകൾ അതിമനോഹരമായി കാണപ്പെടുന്നു.
![lovedale-kid-bed lovedale-kid-bed](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-kid-bed.jpg)
![lovedale-bed lovedale-bed](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-bed.jpg)
ലിവിങ് റൂമും ഡൈനിങ്ങ് ഹാളും ഇരട്ടി ഉയരത്തിലാണ് പണിതിരിക്കുന്നത്. സാധാരണ പാലിക്കുന്ന 31.2 അടി ഉയരമാണെങ്കിൽ 37.7 അടി ആണ് ലിവിങ് ഡൈനിങ്ങ് ഏരിയയിലെ ഉയരം. സീലിങ് ഉയരത്തിൽ ആയതിനാലും ഭിത്തികൾവരെ ഉയരത്തിൽ ജനാലകൾ ഉള്ളതിനാലും ലിവിങും ഡൈനിങ്ങും വളരെ വിശാലമാണ്. ലിവിങ്ങിനോട് ചേർന്നുള്ള സ്വിമ്മിങ് പൂൾ അകത്തെ താപനില ക്രമീകരിക്കുവാൻ സഹായിക്കുന്നു. വീടിനകത്തെ ഒാരോ ഭാഗത്തിനും ഇത്തരം സവിശേഷതകൾ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
![lovedale-kitchen lovedale-kitchen](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/19/lovedale-kitchen.jpg)
ലിവിങ്, ഡൈനിങ്ങിനും പുറമെ നാല് കിടപ്പുമുറികൾ, പ്രയർ റൂം, ഹോം തിയറ്റർ, ബാർ ഏരിയ, അടുക്കള, യൂട്ടിലിറ്റി എന്നിവയും വളരെ രസകരമായി സജ്ജീകരിച്ചിരിക്കുന്നു. വീട്ടിലെ അംഗങ്ങളുടെ ഇഷ്ടാനുസരണമാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്. അവരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് യൂട്ടിലിറ്റി ഏരിയ, വാഷിങ് സംവിധാനങ്ങൾ, കുട്ടികളുടെ പഠനസൗകര്യങ്ങൾ എന്നിവ പ്ലാൻ ചെയ്തിരിക്കുന്നു. അതിനാൽ താമസം തുടങ്ങി കഴിഞ്ഞ് ഉള്ളിലെ സൗകര്യങ്ങളോ ഇന്റീരിയറോ ഒന്നും മാറ്റേണ്ടതായി വന്നില്ല.
A ഷേപ്പിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. വർക്കിങ് കിച്ചണിന്റെ സൗകര്യങ്ങൾ എല്ലാംതന്നെ ഒറ്റ അടുക്കളയിൽ തന്നെ കേന്ദ്രീകരിച്ച് ഉപയോഗക്ഷമത കൂട്ടിയിരിക്കുന്നു. അടുക്കളയുടെ ഒരു ഭിത്തി മുഴുവൻ സ്റ്റോറേജിനായി നീക്കിവെച്ചതുകൊണ്ട് സ്ഥലം ഉപയോഗപ്പെടുത്തുന്നതിനൊപ്പം അടുക്കളപ്പണികൾ അനായാസമായി മാറി.
![lovedale-stair lovedale-stair](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/18/lovedale-stair.jpg)
ഫാൾസ് സീലിങ്ങും കൺസീൽഡ് ലൈറ്റിങ്ങും വീടിന്റെ അകത്തളങ്ങൾ സുന്ദരമാക്കുന്നു. പലയിടങ്ങളിലും സീലിങ്ങിൽ പർഗോള ഡിസൈനിൽ കട്ടിങ് ചെയ്തു ഗ്ലാസ്സ് ഇട്ടിരിക്കുന്നതിനാൽ കൂടുതൽ നാച്ചുറൽ ലൈറ്റ് വീട്ടിൽ കടക്കുവാൻ ഉപകരിക്കുന്നു. ഇത്തരം വിശേഷഗുണങ്ങൾ ലവ്ഡേലിന് ഡിസൈൻ അടിസ്ഥാനത്തിൽ വ്യത്യസ്തവും ഉന്നതവുമാക്കുന്നു.
![lovedale-gf-plan lovedale-gf-plan](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/18/lovedale-gf-plan.jpg)
ഫ്ളോട്ടിങ് സ്റ്റെയർകെയ്‌സും വോക്‌വേ ബ്രിഡ്ജും
ഫ്ളോട്ടിങ് കോണിപ്പടികളും നീളത്തിൽ ഉള്ള വോക്‌വേ ബ്രിഡ്ജും ഇൗ വീടിന്റെ ഒരു പ്രധാന ആകർഷണമാണ്. ഫ്ളോറിൽ നിന്നും തുടങ്ങി സ്ട്രക്ചറൽ പിന്താങ്ങൽ ഒന്നുമില്ലാത്ത വോക്‌വേ ബ്രിഡ്ജിൽ അവസാനിക്കുന്ന കോണിപ്പടികൾ കാണുവാൻ വളരെ കൗതുകമാണ്. നടപ്പാലത്തിനു ഇരുവശവും തടിയുള്ള ഫ്രെയിം ഇട്ട് ഗ്ലാസ്സിൽ തീർത്ത കൈവരികൾ താഴെ ലിവിങും ഡൈനിങ്ങുമായി തടസ്സമില്ലാതെ സംവദിക്കുവാൻ സഹായകമാണ്. ബ്രിഡ്ജിനു സമീപമുള്ള ഭിത്തിയിൽ ആർട്ടിസ്റ്റിനെ കൊണ്ട് പ്രത്യേകം വരപ്പിച്ച ചുവർചിത്രം ഡൈനിങ് ഹാളിനു മാറ്റേകുന്നു.
![lovedale-ff-plan lovedale-ff-plan](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/3/18/lovedale-ff-plan.jpg)
വാസ്തുവിദ്യയിലെ സംയോജനശാസ്ത്രം
കൊളോണിയൽ സ്വാധീനമുള്ള കേരളത്തിലെ പരമ്പരാഗത വീടുകളുടെ സവിശേഷതകളായ ലൂവർ ജനാലകൾ, പഴയ വീടുകളിലെ ചില്ലോടുകളുടെ ഒാർമയുണർത്തുന്ന പർഗോള വെന്റിലേഷൻസ്, വീടിനുചുറ്റുമുള്ള വരാന്തകൾ ഇവയെല്ലാം ലവ്ഡേൽ രൂപകൽപന ചെയ്തപ്പോൾ ആർക്കിടെക്ട് അനൂപ് ജോർജ് മനസ്സിൽ കണ്ടു.
പ്രകൃതിയോട് ഇണങ്ങിയ രൂപകൽപന
ഇലക്ട്രിക് സംവിധാനങ്ങളെല്ലാം സോളാറിൽ ആണ് പ്രവർത്തിക്കുന്നത്. സമൃദ്ധമായി വായുസഞ്ചാരവും വെളിച്ചവും ഉള്ള അകത്തളങ്ങൾ എന്നും പോസിറ്റീവായ ഊർജം പകരുന്നു. നാച്ചുറൽ ലൈറ്റിങ്ങിന് പ്രാധാന്യം നൽകിയുള്ള പർഗോള സൈ്റ്റൽ ഗ്ലാസ്സ് വെന്റിലേഷൻസ് സൂര്യപ്രകാശം സ്വാഭാവികമായി വീടിനുള്ളിൽ നിറയുവാൻ സഹായിക്കുന്നു. പരമ്പരാഗതവും നൂതനമായതുമായ സാങ്കേതികതകൾ കോർത്തിണക്കി പണിത ഒരു ഗ്രീൻ ഹോം ആണ് ലവ്ഡേൽ.
Project facts
Location- Athani, Kakkanad
Owner- Bipin George
Plot-28 Cents
Area- 5550 SFT
Principal Architect- Anup George
Phone- 9900013580
Architects & Interiors : Space Perception, Bangalore
Email: Spaceperception@gmail.com