ADVERTISEMENT

മിക്സി

∙നിഷ്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ ജാറിൽ നിറയ്ക്കുന്നത് ഒഴിവാക്കുക. 

∙അരയ്ക്കാൻ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം കൂടിയാൽ അരയാൻ സമയം കൂടുതൽ എടുക്കും. എന്നാൽ കുറഞ്ഞാലോ മിക്സിയുടെ ലോഡ് കൂടും. 

∙ഓവർലോഡ് റിലേ ഉള്ളത് നല്ലത്. 

 

വാഷിങ് െമഷീൻ

∙ടോപ്പ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകൾ കുറച്ച് വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നു. 

∙വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ്ങ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു. 

∙നിർദേശിച്ചിരിക്കുന്ന പൂർണശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. 

∙എല്ലാ ദിവസവും ഉള്ള ഉപയോഗം ഒഴിവാക്കുക. 

 

വാട്ടര്‍ പമ്പ്

∙കിണറിന്റെ ആഴവും, ടാങ്കിന്റെ ഉയരവും കണക്കിലെടുത്ത് മാത്രം പമ്പ് സെറ്റുകൾ തെരഞ്ഞെടുക്കുക. 

∙പമ്പിന്റെ ഫൂട്ട് വാൽവുകൾ ആവശ്യത്തിന് വലിപ്പവും ധാരാളം സുഷിരങ്ങൾ ഉള്ളതുമായിരിക്കണം. ISI മാർക്ക് ഉള്ളത് നന്ന്. 

∙വെള്ളം കൊണ്ടു പോകുന്ന പൈപ്പുകൾക്ക് കഴിവതും വളവും തിരിവും ഒഴിവാക്കുക. 

∙ഓട്ടമാറ്റിക് വാട്ടർലെവൽ കൺട്രോൾ ഉപയോഗിക്കുന്നത് നല്ലത്. 

∙ആഴം വളരെ കൂടിയ സ്ഥലങ്ങളിൽ സബ്മേഴ്സിബിൾ പമ്പുകൾ ഉത്തമം

 

വാട്ടർ ഹീറ്റർ

∙വാട്ടർ ഹീറ്ററിന്റെ താപസൂചിക എത്രയും കുറച്ച് വയ്ക്കാമോ അത്രയും നല്ലത്. 

∙താപനഷ്ടം കുറയ്ക്കുന്നതിനായി താപജലവിതരണ പൈപ്പുകൾ ഇൻസുലേറ്റ് ചെയ്യുക. 

∙കഴിവതും സോളർ വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുക.   

 

ഇൻവെർട്ടർ

∙ഇൻവെർട്ടറുകൾ പ്രവർത്തിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്. കാര്യക്ഷമത കുറഞ്ഞ ഇൻവെർട്ടറും, ബാറ്ററിയും കൂടുതൽ വൈദ്യുതി പാഴാക്കും. 

∙സോളർ പാനൽ സ്ഥാപിച്ച് അതുവഴി ഇൻവെർട്ടർ ചാർജ് ചെയ്യുക വഴി വൈദ്യുത ഉപയോഗം കുറയ്ക്കാം. 

∙ഓരോ ഗാർഹിക വൈദ്യുത ഉപഭോക്താവും അവരവരുെട സാമ്പത്തിക ശേഷിക്കനുസരിച്ച് ചെറിയ തോതിലെങ്കിലും ഒരു സൗരവൈദ്യുതോല്പാദന സംവിധാനം സ്ഥാപിച്ച് പരിപാലിക്കുന്നത് എല്ലാ വിധത്തിലും നല്ലൊരു മുതൽ കൂട്ടായിരിക്കും. 

 

English Summary- 10 Home Appliances at Home-Power Saving Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com