വീട് അലങ്കരിക്കാൻ വേണ്ടതെല്ലാം ഒരുകുടക്കീഴിൽ; ഹിറ്റായി നവസംരംഭം
Mail This Article
ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന രാധിക, കോവിഡ് കാലത്ത് വർക് ഫ്രം ഹോമിലേക്ക് മാറിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ചെറുപ്പംമുതൽ ചെടികൾ ഇഷ്ടപ്പെടുന്ന രാധികയ്ക്ക് അത് വരുമാനമാർഗമാക്കാനുള്ള ആശയം തലയിലുദിച്ചു. ജോലി വിടാൻ നിശ്ചയിച്ച രാധിക തന്റെ മനസ്സിലുള്ള ആശയം സുഹൃത്തുക്കളോട് പങ്കുവച്ചു. അവർ കൂടെനിന്നതോടെ ‘പ്ലാന്റൂരാസ്’ പിറവിയെടുത്തു.
വീടിനെ കലാപരമായി, ഹരിതാഭമായി ഒരുക്കാൻ വേണ്ടതെല്ലാം ഒരുകുടക്കീഴിൽ- അതാണ് കൊച്ചി വെണ്ണലയിലുള്ള പ്ലാന്റൂരാസ്. ചെടികൾ, മുറ്റം ഒരുക്കുന്ന കല്ലുകൾ, വീടകം അലങ്കരിക്കാൻ ആർട് വർക്കുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.
കേരളീയ ശൈലിയിലാണ് ഇതെല്ലാം ശേഖരിച്ചുവയ്ക്കാനുള്ള വീടൊരുക്കിയത്. ചുറ്റുപാടും മരങ്ങളും ചെടികളും ശിൽപങ്ങളും നിറച്ചു.
ഇന്ത്യയിൽ ലഭ്യമായ മിക്ക ചെടികളുടെയും ശേഖരം ഇവിടെയുണ്ട്. ആവശ്യമായത് എത്തിച്ചുകൊടുക്കും.
പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ അവരുടെ കലാസൃഷ്ടികളുടെ ഡിസ്‌പ്ലെയും ഇവിടെയുണ്ട്. എംബ്രോയ്ഡറി, മാക്രെമേ, ക്ലേ ആർട് തുടങ്ങി എന്തും സാധാരണക്കാർക്കു ഇവിടെ കൊണ്ടുവന്നു വിൽക്കാം എന്നതാണ് ആശയം.
കസ്റ്റമൈസ്ഡ് ആർട് വർക്കുകളാണ് മറ്റൊരു പ്രത്യേകത.ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ആർട് വർക്കുകള്‍ ഇഷ്ട ഡിസൈനിലും അളവിലും ചെയ്തു തരും. വുഡൻ ആർട്, ഇന്റീരിയർ, ലാൻഡ്സ്കേപ്പിങ് എന്നിവയ്ക്കുള്ള വസ്തുക്കളും മാർഗനിർദേശങ്ങളും ഇവിടെ ലഭിക്കും.
ചുരുക്കത്തിൽ കലാപരമായി വീടൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് പലകടകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട കാര്യമില്ല എന്നതാണ് പ്ലാന്റൂരാസ് മുന്നോട്ടുവയ്ക്കുന്ന ബിസിനസ് ആശയം.
English Summary- Plantooras Home Decor Shop in Kochi