അയ്യപ്പനായി ഉണ്ണി മുകുന്ദൻ?; ആകാംക്ഷ നിറച്ച് മാളികപ്പുറം ട്രെയിലർ
Mail This Article
എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് 'മാളികപ്പുറം'. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘‘മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം. എന്നെ സ്നേഹിക്കുന്ന എല്ലാവരും വാക്കുകൾകൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററിൽ സിനിമ കണ്ട് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു.’’ ട്രെയിലർ പങ്കുവച്ച് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിർമാണ കമ്പനികൾ ചേർന്നാണ് നിർമാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിർമാണ പങ്കാളികളാണ്.
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കർ. എഡിറ്റർ ഷമീർ മുഹമ്മദ്, ക്യാമറാമാൻ വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്,അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് സിൽവ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ , അസോസിയേറ്റ് ഡയറക്ടർ രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകടേഴ്‌സ് ജിജോ ജോസ്,അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ ഷരീഫ് , സ്റ്റിൽസ് രാഹുൽ ടി,ലൈൻ പ്രൊഡ്യൂസർ നിരൂപ് പിന്റോ, മാനേജർസ് അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്.പി ആർഒ മഞ്ജു ഗോപിനാഥ്,പ്രൊമോഷൻ കൺസൾട്ടൻറ്റ് വിപിൻ കുമാർ. പാൻ ഇന്ത്യൻ ചിത്രമായാണ് മാളികപ്പുറം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.