വിവാദങ്ങൾക്കിടെ ഭാര്യ എലിസബത്തിനൊപ്പം ബാലയുടെ സ്പെഷൽ ആഘോഷം
Mail This Article
യൂട്യൂബറെ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന വിവാദങ്ങൾക്കിടെ ഭാര്യ എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് നടൻ ബാല. നല്ലത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നല്ലതേ നടക്കൂ എന്ന് ബാല പറയുന്നു. നമ്മുടെ മനസ്സിൽ കുറ്റബോധം ഇല്ലെങ്കിൽ നമ്മൾ രാജാവാണെന്നും ഈ നല്ല സമയം ആർക്കു വേണ്ടിയും നഷ്ടപ്പെടുത്താൻ തയാറല്ലെന്നും ബാല പറഞ്ഞു. മധുരപലഹാരം പങ്കുവച്ചാണ് ആദ്യമായി കണ്ടതിന്റെ വാർഷികം ബാലയും എലിസബത്തും ആഘോഷിച്ചത്.
‘‘ഇപ്പൊ സമയം എത്രയാണ്, വെളുപ്പിനു മൂന്ന് മണി കഴിഞ്ഞ് മുപ്പത്തിനാല് മിനിറ്റ്. രണ്ടുവർഷം മുൻപ് ഇതേ ദിവസം വെളുപ്പിനെ മൂന്നു മുപ്പത്തിനാലിനാണ് ഞാൻ എലിസബത്തിനെ പരിചയപ്പെടുന്നത്. അത് എനിക്ക് വളരെ വിലപ്പെട്ട സമയമാണ്. ഈ സമയം ആർക്ക് വേണ്ടിയും നഷ്ടപ്പെടുത്താൻ ഞാൻ തയാറല്ല. നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക എന്നാൽ നല്ലതേ നടക്കൂ. ഒരു ചെറിയ ഉപദേശമുണ്ട് "നമ്മുടെ മനസ്സിൽ കുറ്റബോധം ഇല്ലെങ്കിൽ നമ്മൾ രാജാവാണ്’’.– ബാല പറയുന്നു.
ബാലയും ആറാട്ടണ്ണൻ എന്നു വിളിക്കുന്ന സന്തോഷ് വർക്കിയും ചേർന്ന് ഒരു യൂട്യൂബറെ വീടുകയറി ആക്രമിച്ചു എന്ന ആരോപണം നേരിടുന്നതിനിടെയാണ് ഭാര്യ എലിസബത്തുമായുള്ള ആദ്യ കൂടിക്കാഴ്‌ചയുടെ വാർഷികം ബാല ആഘോഷിച്ചത്. യൂട്യൂബറെ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി ബാല രംഗത്തെത്തിയിരുന്നു. യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറഞ്ഞു. യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു