ഇത് ശ്രീവിദ്യ മുല്ലച്ചേരിയുടെ ഭർത്താവാണ്: ആ ആഗ്രഹം സഫലമാക്കി രാഹുൽ
Mail This Article
സംവിധായകൻ രാഹുൽ രാമചന്ദ്രൻ പങ്കുവച്ച വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ഭാര്യ ശ്രീവിദ്യയുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴം വെളിവാക്കുന്ന വിഡിയോ പകര്‍ത്തിയിരിക്കുന്നത് പുതുമണവാട്ടിയും. കഴിഞ്ഞ ദിവസമാണ് രാഹുൽ രാമചന്ദ്രനും ശ്രീവിദ്യ മുല്ലച്ചേരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
‘‘99 ശതമാനം കാമുകന്മാരും ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ ഒന്നാണ് ഇത് എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. ഞാൻ എന്തായാലും ആ ആഗ്രഹം ദേ ഇന്നലെ സാധിച്ചു, നിങ്ങളുടേതും നടക്കും. പ്രണയച്ചു നടക്കുന്ന എല്ലാ കാമുകന്മാർക്കും ഇത് സമർപ്പിക്കുന്നു. പിന്നെ ഇത് ക്ലിഷേ ആണെന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ, “പ്രേമം എന്നും ക്ലിഷേ തന്നെ ആണ് സുഹൃത്തേ”–വിഡിയോയ്ക്കൊപ്പം രാഹുല്‍ കുറിച്ചു.
ശ്രീവിദ്യയുടെ മൊബൈൽ ഫോണിലേക്ക് ആരെങ്കിലും വിളിക്കുമ്പോൾ കാൾ അറ്റൻഡ് ചെയ്ത് 'ശ്രീവിദ്യ അല്ലല്ലോ, ശ്രീവിദ്യയുടെ ഹസ്ബന്റാണ്' എന്ന് മറുപടി പറയുന്ന വിഡിയോയാണ് രാഹുൽ പങ്കുവച്ചത്. വിഡിയോയ്ക്ക് പുറകിൽ ചിരിക്കുന്ന സാന്നിധ്യമായി ശ്രീവിദ്യയും ഇരുവരുടെയും കൂട്ടുകാരനും സ്റ്റൈലിസ്റ്റുമായ ശബരിയുമുണ്ട്.