‘ക്യൂട്ട് പെയർ’ എന്ന് ആരാധകർ; മനോഹര പ്രണയകാവ്യം; കൊതിപ്പിച്ച് ‘ലൂക്ക’യിലെ ഒടുവിലത്തെ പാട്ട്

Mail This Article
തീയറ്ററിൽ കയ്യടി നേടി മുന്നേറുകയാണ് ടൊവീനോ–അഹാന ചിത്രം ‘ലൂക്ക’. ചിത്രത്തോടൊപ്പം തന്നെ ശ്രദ്ധനേടുകയാണ് ഗാനങ്ങളും. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘കാറ്റും’ എന്ന ഗാനവും ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു.
വിനായക് ശശികുമാറിന്റെതാണു വരികൾ. സൂരജ് എസ്. കുറുപ്പാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനവും സൂരജ് തന്നെ. ‘ലൂക്കയിലെ ഏറ്റം ഊർജസ്വലമായ ഗാനം’ എന്ന കുറിപ്പോടെയാണ് അണിയറ പ്രവർത്തകർ ‘കാറ്റും’ എന്ന ഗാനം പുറത്തുവിട്ടത്. യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം ട്രെൻഡിങ്ങിൽ ഇടംനേടി.
അഹാനയെയും ടൊവീനോയെയും വാനോളം പുകഴ്‍ത്തിയാണ് ആരാധകരുടെ കമന്റുകൾ. ക്യൂട്ട് പെയർ, മികച്ച അഭിനയം, നല്ലസിനിമ എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണം. അരുൺ ബോസാണ് ചിത്രത്തിന്റെ സംവിധാനം. നിമിഷ് രവിയാണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചത്. അരുൺബോസ്, മൃദുൽ ജോർജ് എന്നിവർ ചേര്‍ന്നാണ് കഥ. മിഴിവുറ്റ ദൃശ്യങ്ങൾ കോർത്തിണക്കി എത്തുന്ന ചിത്രം സ്ക്രീനിലെ മനോഹര പ്രണയകാവ്യമെന്ന് തീർച്ച.