ജനഹൃദയങ്ങളിലേക്കു പെയ്തിറങ്ങി വൈക്കം വിജയലക്ഷ്മിയുടെ നാദം; പുത്തൻ പാട്ട് ശ്രദ്ധേയം
Mail This Article
മനോരമ മ്യൂസിക് പുറത്തിറക്കിയ പുതിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ഈസ്റ്ററിനോടനുബന്ധിച്ചു പുറത്തിറക്കിയ ‘ഒന്ന് കാണാൻ ഒരു മോഹം എൻ പ്രേമകാന്തനെ...’ എന്ന ക്രിസ്തീയ ഭക്തിഗാനമാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്. വൈക്കം വിജയലക്ഷ്മി ആലപിച്ച പാട്ടിന് സാം ഐസക് വരികൾ കുറിച്ച് ഈണം പകർന്നിരിക്കുന്നു.
ഗുലാസ് ബിൽഹാൻ ആണ് പാട്ടിനു വേണ്ടി പ്രോഗ്രാമിങ് ചെയ്തത്. സുനിഷ്.എസ്.ആനന്ദ് മിക്സിങ് നർവഹിച്ചിരിക്കുന്നു. റാഫി ആറ്റിങ്ങലാണ് പാട്ടിന്റെ ചിത്രീകരണം നിർവഹിച്ചത്. സാം ഐസക് ഗാനരംഗങ്ങൾ എഡിറ്റ് ചെയ്തു.
പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വിജയലക്ഷ്മിയുടെ ആലാപനം അതിഹൃദ്യമെന്നും ആദ്യ കേൾവിയിൽ തന്നെ പാട്ട് ഹൃദയത്തിൽ പതിയുന്നുവെന്നും ആസ്വാദകർ കുറിക്കുന്നു.