ADVERTISEMENT

പോട്ടോർ∙ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. പോട്ടോർ വാരിയമ്പാട്ട് പരേതനായ മണിയുടേയും തങ്കമണിയുടേയും മകൻ രാജേഷാണ് (45) ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്. ചെറിയ പച്ചക്കറിക്കട നടത്തിയാണ് രാജേഷ്, ഭാര്യയും രണ്ട് കുട്ടികളും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. അസുഖം രൂക്ഷമായതോടെ ജോലി ചെയ്യാൻ കഴിയാത്തതിനാൽ കടയിൽ നിന്നുള്ള ഏക വരുമാനവും നിലച്ചിരിക്കുകയാണ്. 

  ചികിത്സാ സഹായ നിധി രൂപീകരിച്ച് ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനുള്ള ശ്രമം നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 40 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ഭാര്യ രാധികയാണ് കരൾ നൽകുന്നത്. 12 ലക്ഷം രൂപയോളം ചികിത്സാ സഹായ നിധി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന തുക കണ്ടെത്താൻ നാട്ടുകാരെ പങ്കെടുപ്പിച്ച് 100 രൂപ ചലഞ്ചിനും തുടക്കം കുറിച്ചിട്ടുണ്ട്. എങ്കിലും ആവശ്യമായ തുകയിലേക്ക് എത്തണമെങ്കിൽ ഉദാരമതികളുടെ സഹായം കൂടി വേണ്ടി വരുമെന്ന് ഭാരവാഹികൾ കരുതുന്നു. ഇതിനായി വി.എം.രാജേഷിന്റെ പേരിൽ എസ്ബിഐ കോലഴി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

നമ്പർ: 42157400688,

ഐഎഫ്എസ് കോഡ്:

SBIN0070824,

ഫോൺ: 9895456441

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com