ADVERTISEMENT

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ കോളജ് വിദ്യാർഥി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. നഗരസഭ 21–ാം വാർഡിൽ നേതാജി നഗറിൽ മാളിയേക്കൽ ലൂർദിന്റെയും കണ്ണമ്മാളുടെയും മകൻ ചിന്നപ്പദാസ് (19) ആണ് ഉദാരമതികളുടെ സഹായം തേടുന്നത്. ന്യൂമാൻ കോളജിൽ ഡിഗ്രി വിദ്യാർഥിയാണ് ചിന്നപ്പദാസ്. ജന്മനാ തന്നെ ഒരു വൃക്കയ്ക്ക് തകരാറുള്ള ചിന്നപ്പദാസ് കഴിഞ്ഞ 3 വർഷമായി ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്താണ് കഴിഞ്ഞു വരുന്നത്.

എന്നാൽ ഇനി വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ജീൻ നിലനിർത്താനുള്ള ഏക മാർഗം എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ചിന്നപ്പദാസിന്റെ വൃക്ക മാറ്റിവക്കൽ ശസ്‌ത്രക്രിയ ഈ മാസം 11ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടക്കും. തുടർ ചികിത്സയ്ക്കും മറ്റുമായി ഏകദേശം 20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇതിനായി സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ് നിർധന കുടുബം. പശു വളർത്തൽ മാത്രം ചെയ്ത് ഒറ്റ മുറി വീട്ടിൽ കഴിയുന്നവരാണ് ഈ കുടുംബം. ചികിത്സാ സഹായത്തിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ചികിത്സാ ധനസമാഹരണാർഥം മുൻ വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ.സുദീപ്, ചിന്നപ്പദാസിന്റെ അമ്മ കണ്ണമ്മാൾ എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് എസ്ബിഐ കാരിക്കോട് ബ്രാഞ്ചിൽ ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ A/C No: 40420766105
∙ IFSC: SBIN0070886
∙ Ph: 7025233586

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com