ADVERTISEMENT

എറണാകുളം ∙ മട്ടാഞ്ചേരി സ്വദേശി ഫാസിലിന്റെ അവസ്ഥ നിങ്ങൾ കണ്ടില്ലേ.. ജീവിതം തുടങ്ങിയിട്ടേ ഉള്ളു ഫാസിൽ. വിധിയുടെ വിളയാട്ടം അവനെ ഈ അവസ്ഥയിൽ എത്തിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഫാസിൽ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയിൽ അപകടത്തിൽ പെട്ട് ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. 

ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഫാസിൽ. നാട്ടുകാർക്ക് പ്രിയപ്പെട്ടവനും ആയിരുന്നു. ഒരു സർജറി ഇപ്പോൾ കഴിഞ്ഞു ഇനി നാലോളം സർജറികൾ വേറെയും. തലയൊട്ടിക്ക് ഇളക്കം സംഭവിച്ച് ഓർമ പോലും ഇല്ലാത്ത അവസ്ഥ. ശരീരമാസകാലം പരുക്ക്, കാലുകളുടെ അവസ്ഥ ദയനീയം. 

ആ ഉമ്മയുടെ, ആ സഹോദരിയുടെ വേദന നമ്മൾ കാണാതെ പോകരുത്. എനിക്ക് എന്റെ മോനെ തിരിച്ചു തരണമെന്ന് പറഞ്ഞുകൊണ്ട് നമ്മുടെ മുൻപിൽ യാചിക്കുന്ന ആ ഉമ്മയെ, ആ സഹോദരിയെ നമ്മൾ കാണാതെ പോകരുത്. ഇനിയുള്ള ചികിത്സയ്ക്കായി വേണ്ടിവരുന്ന 15 ലക്ഷം രൂപയ്ക്ക് ഒരു വഴിയും ഈ പാവങ്ങളുടെ മുൻപിൽ ഇല്ല. വാടക വീട്ടിൽ കഴിയുന്ന ഫാസിലിനെ രക്ഷപെടുത്താൻ നമ്മുക്ക് ഒന്നിച്ചു നിൽകാം.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ Fasila. E.S 
∙ A/c No. 166001100 65044
∙ UCO Bank, Fort Kochi branch 
∙ Ifsc: UCBA0001660
∙ Gpay: 9074741656

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com