ഹൃദയ സംബന്ധമായ രോഗം; സുമനസ്സുകളുടെ സഹായം തേടി വയോധികൻ
Mail This Article
കൂരോപ്പട ∙ ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന വയോധികൻ സുമനസ്സുകളുടെ സഹായം തേടുന്നു. കൂരോപ്പട മാടപ്പാട്ട് ആനന്ദവിലാസം വീട്ടിൽ കെ.ആർ.ദാമോദരൻ (78) ആണ് ചികിത്സാസഹായം തേടുന്നത്. മുൻപ് ലോട്ടറി വിറ്റാണ് ദൈനംദിന ചെലവുകൾ തള്ളിനീക്കിയിരുന്നത്. ക്ഷേമ പെൻഷൻ ലഭിച്ചിരുന്നതും ആശ്വസമായിരുന്നു.
എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളും വാർധക്യവും കാരണം നിലവിൽ ജോലി ചെയാൻ ബുദ്ധിമുട്ട് നേരിടുകയാണ്. ഭാര്യ കാൻസർ രോഗിയുമാണ്. മൂന്നു മാസമായി ക്ഷേമപെൻഷൻ മുടങ്ങിക്കിടക്കുന്നതിനാൽ മരുന്നു വാങ്ങുന്നതിനോ മറ്റു ചെലവുകൾ നടത്താനോ സാധിക്കുന്നില്ല. അതിനാൽ സുമനസുകളുടെ സഹായം തേടുകയാണ് ഈ വയോധികൻ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
കെ.ആർ.ദാമോദരൻ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പർ : 67190421273
ഐഎഫ്എസ്‍സി : SBIN0070363