നാക്കിൽ കാൻസർ; ചികിത്സ മുന്നോട്ട് കൊണ്ടു പോകാൻ വേണം സഹായം
Mail This Article
കുമരകം കണ്ടത്തിപ്പറമ്പിൽ ശ്രീജേഷി(36)ന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകമെങ്കിൽ വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിക്കു കഴില്ല. നാക്കിൽ കാൻസർ ബാധിച്ചു മുറിച്ചു കളഞ്ഞതോടെ തുടർ ചികിത്സയ്ക്കു വകയില്ലാതെ വിഷമിക്കുകയാണ് ശ്രീജേഷിന്റെ അച്ഛൻ തങ്കപ്പനും അമ്മ പൊന്നമ്മയും. വല്ലപ്പോഴും കൂലിപ്പണിക്കു പോയി കിട്ടുന്ന വരുമാനം ഉപജീവനത്തിനു തികയുന്നില്ല. അപ്പോഴാണു മകൻ ശ്രീജേഷിനു അസുഖം ബാധിച്ചത്.
കിട്ടാവുന്നിടത്ത് നിന്ന് എല്ലാം കടം വാങ്ങിയാണു ഒരു വർഷമായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കു പോകുന്നത്. നാക്കില്ലാത്തതിനാൽ ഭക്ഷണം അരച്ചാണു നൽകുകാണ്. ബസിനു തിരുവനന്തപുരത്തിനു പോകാൻ കഴിയില്ല. ഭക്ഷണം അരച്ച് നൽകുമ്പോൾ വിഴുങ്ങുന്നത് തല പല പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചാണ്.
ബസിൽ പോകുമ്പോൾ ഇങ്ങനെ ഭക്ഷണം നൽകാൻ കഴിയില്ല. അതുകൊണ്ടു ടാക്സി പിടിച്ചാണു പോകുന്നത്. മാസത്തിൽ ഒരു തവണ കുറഞ്ഞതു ആശുപത്രിയിൽ പോകണം. ടാക്സി കൂലി നൽകാൻ പോലും പണം ഇല്ലാതെ വിഷമിക്കുകയാണ് ശ്രീജേഷിന്റെ കുടുംബം. മരുന്ന് വാങ്ങാനും കഴിയാത്ത അവസ്ഥയാണ്. ഒരു വർഷം മുൻപാണു രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. നാക്കിൽ ചെറിയ കുരുക്കൾ വരുകയായിരുന്നു.
ഇത് കോട്ടയത്തെ ജനറൽ ആശുപത്രയിൽ കാണിച്ചു ചികിത്സിച്ചു. വീണ്ടും നാക്കിൽ കുരുക്കൾ വന്നതോടെയാണു പരിശോധന നടത്തിയത്. അപ്പോഴാണു കാൻസർ ആണെന്നു കണ്ടെത്തിയത്. രോഗം കൂടിയ അവസ്ഥയിലായതിനാൽ നാക്ക് മുറിച്ചു നീക്കുകയായിരുന്നു. ശ്രീജേഷിന്റെ ജീവിതം മുന്നോട്ട് പോകമമെങ്കിൽ സാമ്പത്തിക സഹായം ലഭിക്കണം. അല്ലാതെ ചികിത്സിക്കാൻ വീട്ടുകാർക്കു മാർഗമില്ല.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
എസ്ബിഐ, കുമരകം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ– 42407584822
IFSC: SBIN0070116
വിലാസം
ശ്രീജേഷ് കെ.ടി
കണ്ടത്തിൽപറമ്പിൽ
കുമരകം
ഫോൺ– 9656995694