ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കായി യുവാവ് സഹായം തേടുന്നു
Mail This Article
കോട്ടയം ∙ രണ്ടാമത് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്കായി യുവാവും കുടുംബവും സുമനസ്സുകളുടെ സഹായം തേടുന്നു. കലക്ടറേറ്റിനു സമീപം കാക്കനാട്ട് പുതുപ്പറമ്പിൽ ശ്രീമോനാണ് (39) ഡോക്ടർമാർ പരിശോധനയ്ക്ക് ശേഷം അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചത്. 4 വർഷം മുൻപ് ആയിരുന്നു ആദ്യത്തെ ആൻജിയോപ്ലാസ്റ്റി ചെയ്തത്.
അതോടെ ഓട്ടോ ഡ്രൈവറായിരുന്ന ശ്രീമോന് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഓട്ടോ ഓടിക്കാൻ കഴിയാതെ വരുകയും വരുമാനം കുറഞ്ഞതോടെ വാഹനം ബാങ്ക് ജപ്തി ചെയ്യുകയും ചെയ്തു. തുടർന്ന് കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. കിടപ്പിലായ അമ്മ പൊന്നമ്മയും ഗർഭാശയ ശസ്ത്രക്രിയ നടത്താൻ കാത്തിരിക്കുന്ന ഭാര്യ രാജിയും 10 വയസ്സുള്ള മകനും 6 വയസ്സുകാരി മകളും ഉൾപ്പെടെ 5 പേർ ഇന്നും ചോർന്നൊലിക്കുന്ന വീട്ടിലാണ് താമസിക്കുന്നത്.
പതിവായി കഴിക്കേണ്ട മരുന്നിനും ദൈനംദിന ജീവിതത്തിനും ഈ കുടുംബം സമൂഹത്തിന്റെ സഹായം അഭ്യർഥിക്കുകയാണ്. ശ്രീമോന്റെ പേരിൽ എസ്ബിഐ വടവാതൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ എസ്ബിഐ വടവാതൂർ ശാഖ
∙ അക്കൗണ്ട് നമ്പർ: 67066256937
∙ IFSC: SBIN0070343
∙ ഫോൺ: 7994309979