ജീവിതത്തിലേക്ക് മടങ്ങിയെത്താൻ റേയ്ച്ചലിനു വേണം സുമനസ്സുകളുടെ കൈത്താങ്ങ്
Mail This Article
മീനടം ∙ പക്ഷപാതം വന്നു തളർന്നു കിടപ്പിലാണ്, ഭർത്താവ് പ്രമേഹരോഗി, പെൻഷൻ മുടങ്ങി കിടക്കുന്നു. 65 കാരിയായ റേയ്ച്ചൽ മർക്കോസിനു ജീവിതത്തിലേക്ക് മടങ്ങിയെത്തണമെങ്കിൽ സുമനസ്സുകളുടെ കൈത്താങ്ങ് വേണം. മീനടം പഞ്ചായത്ത് 1–ാം വാർഡിലെ അടുമ്പുംകാട് മറ്റത്തിൽ വീട്ടിൽ റേയ്ച്ചൽ 13 വർഷമായി പക്ഷപാതം പിടിപെട്ട് കിടപ്പിലാണ്.
ഭാര്യയെ ശുശ്രൂഷിക്കാനായി പ്രമേഹ രോഗി കൂടിയായ ഭർത്താവ് പി.ജെ.മർക്കോസിനു ജോലിക്ക് പോകാനും കഴിയാത്ത സ്ഥിതിയാണ്. ഏക മകന്റെ തുച്ഛമായ വരുമാനവും നാട്ടുകാരുടെ സഹായത്താലുമാണ് ജീവിതം തള്ളിനീക്കിയിരുന്നത്. മുൻപ് പെൻഷൻ ലഭിച്ചിരുന്നതിനാൽ ചികിത്സ ചെലവുകൾ നടത്തുന്നതിനു സാധിച്ചിരുന്നു.
എന്നാൽ പെൻഷൻ മുടങ്ങിയതോടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബം പട്ടിണിയിലാണെന്നു പി.ജെ.മർക്കോസ് പറയുന്നു. അതിനാൽ സുമനസ്സുകൾ സഹായിക്കണമെന്നാണ് ഈ നിർധന കുടുംബത്തിന്റെ ആവശ്യം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മീനടം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ : 67355569690
ഐഎഫ്എസ്‌സി : SBIN0070485
ഫോൺ : 9747273373