ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു
Mail This Article
തിരുവല്ല ∙ ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു. തിരുവല്ല കുന്നന്താനം സ്വദേശി മനോജാണ് (രമേശ്, 56) ചികിത്സയ്ക്കായി സുമനസ്സുകളില്‍നിന്നു സഹായം തേടുന്നത്.മനോജ് പ്രമേഹരോഗബാധിതനായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് വൃക്കരോഗവും ബാധിച്ചു. കഴിഞ്ഞ മാസം കാല്‍വിരലിലെ മുറിവില്‍ ഉണ്ടായ അണുബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അണുബാധ രൂക്ഷമായതോടെ ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി. ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവയ്‌ക്കേണ്ടതുണ്ട്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയനാവുകയാണ്.
ഓട്ടോറിക്ഷ തൊഴിലാളിയായ മനോജിന്റെ തണലിലായിരുന്നു വീട്. മകനും മകളും ഭാര്യയും അടങ്ങുന്ന കുടുംബം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണ്. ഡയാലിസിസിന് പണം കണ്ടെത്താന്‍ തന്നെ ഇവര്‍ ബുദ്ധിമുട്ടുകയാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
∙ ടി. മനോജ്
∙ കേരള ബാങ്ക്, കുന്നന്താനം ശാഖ
∙ അക്കൗണ്ട് നമ്പർ : 119112301017818
∙ ഐഎഫ്എസ്‌സി കോഡ് : KSBK0001191
∙ ഗൂഗിള്‍ പേ നമ്പര്‍ : 88914 11001 (മകന്‍, മഹേഷ്)
∙ ഫോണ്‍ നമ്പര്‍ : 97479 35838