കരൾ പകുത്ത് നൽക്കാൻ ഭാര്യ തയാർ, പക്ഷേ സുനീഷിന് ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം വേണം
Mail This Article
കോട്ടയം ∙ ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ അടിയന്തിര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. തൃശൂർ തോളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എസ്‌സി കോളനിയിലെ കാക്കശേരി വീട്ടിൽ സുനീഷാണ് (43) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ പാപ്പാനായ സുനീഷ് 3 വർഷമായി രോഗബാധിതനാണ്.
കരൾ പകുത്ത് നൽകാൻ ഭാര്യ നിഷ തയാറാണ്. ശസ്ത്രക്രിയ നടത്താൻ 10 ലക്ഷം രൂപ വേണം സുനീഷിന്റെ ചികിത്സയ്ക്ക് തുക കണ്ടെത്തുന്നതിനായി ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സുനീഷിന്റെ ഭാര്യ നിഷയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ:
∙ ബാങ്ക് ഓഫ് ബറോഡ, ഗുരുവായൂർ ശാഖ
∙ അക്കൗണ്ട് നമ്പർ: 24900100010956
∙ IFSC Code: BARB0GURUVA
∙ Gpay: 9946631569, 9072165483