ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി സാധാരണയെക്കാൾ അഞ്ചിരട്ടിയാണെങ്കിലും മരണം ഇല്ലെന്നത് ആശ്വാസം പകരുന്നു. ഇന്ത്യ ഉൾപ്പെടെ നാൽപതിലേറെ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലയിടത്തു സമൂഹവ്യാപനമായി മാറുകയും ചെയ്തു. എന്നാൽ ആഗോളതലത്തിൽ ഒമിക്രോൺ മൂലം മരണമില്ല. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണവും താരതമ്യേന കുറവാണ്. എങ്കിലും വ്യാപനത്തിന്റെ രീതി വ്യക്തമായി മനസ്സിലാക്കാൻ ഏതാനും ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പിലും ആഫ്രിക്കയിലും ഉൾപ്പെടെ അടുത്ത ഏതാനും മാസങ്ങളിൽ റിപ്പോർട്ട് ചെയ്തേക്കാവുന്ന കേസുകളിൽ പകുതിയിലധികവും ഒമിക്രോൺ വഴിയാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഒമിക്രോൺ കോവിഡിന്റെ മൂന്നാം തരംഗം സൃഷ്ടിക്കാമെങ്കിലും മുൻ തരംഗങ്ങളിലേതു പോലെ സ്ഥിതി രൂക്ഷമാക്കില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു. ശക്തമായ തരംഗം വന്നാൽ പോലും ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതയും ആശുപത്രിയിലെ സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയാൽ തന്നെ ഗുരുതരാവസ്ഥ ഒഴിവാക്കാൻ കഴിയുമെന്നുമാണു വിലയിരുത്തൽ.

പ്രധാന വകഭേദങ്ങളും പ്രത്യേകതകളും

ഡെൽറ്റ

സാധാരണയെക്കാൾ ഒന്നേകാൽ ഇരട്ടി വ്യാപനശേഷി

രോഗതീവ്രത തടയുന്നതിൽ വാക്സീനുകൾ ഫലപ്രദം

കോവിഡ് പുനർബാധയുടെ തോത് കുറവ്.

ആദ്യം സ്ഥിരീകരിച്ചത് ഇന്ത്യയിൽ.

ചികിത്സ കിട്ടിയില്ലെങ്കിൽ ഗുരുതരമാകാം

ഒമിക്രോൺ

സാധാരണയെക്കാൾ അഞ്ചിരട്ടി വ്യാപനശേഷി

വാക്സീനുകളുടെ ഫലപ്രാപ്തി സംശയകരം

പുനർബാധയുണ്ടാക്കുമെന്ന് പ്രാഥമിക പഠനം

ആദ്യം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലെന്ന് ലോകാരോഗ്യ സംഘടന

ഗുരുതരമാകാൻ സാധ്യത കുറവെന്നു പഠനം

ആൽഫ

ഡെൽറ്റയുടെ പകുതിയോളം പോന്ന വ്യാപനശേഷി

വാക്സീനുകൾ ഫലപ്രദം. 

അപകടകരമാകാനുള്ള സാധ്യത 60% 

പുനർബാധയ്ക്കുള്ള സാധ്യത കുറവ്  

ആദ്യം കണ്ടെത്തിയത് യുകെയിൽ

ബീറ്റ

ആൽഫയെക്കാൾ വ്യാപനശേഷി കുറഞ്ഞത്

ചില വാക്സീനുകൾക്ക് കുറഞ്ഞ ഫലപ്രാപ്തി.

ആദ്യം കണ്ടെത്തിയത് ദക്ഷിണാഫിക്കയിൽ.

കോവിഡ് വന്നവരിൽ വീണ്ടും വരാം.

ഗാമ

വലിയ വ്യാപനശേഷി ഉണ്ടാകുമെന്ന് കരുതപ്പെട്ടു

ചില വാക്സീനകൾക്ക് കുറഞ്ഞ ഫലപ്രാപ്തി

പുനർബാധയുണ്ടാകാം

ആദ്യം കണ്ടെത്തിയത് ബ്രസീലിൽ.

English Summary: Omicron covid variant, features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com