ADVERTISEMENT

ഇംഫാൽ ∙ സംഘർഷഭരിതമായ രാഷ്ട്രീയം നിറഞ്ഞ മണിപ്പുരിൽ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയത് കോൺഗ്രസിനോടു മാത്രമല്ല, മന്ത്രിസഭയിലെത്തന്നെ സഖ്യകക്ഷികളോടും പൊരുതിയാണ്. വിശാല വടക്കുകിഴക്കൻ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപിക്കു പിറകെ രണ്ടാമത്തെ പാർട്ടിയായി. നാഗാ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) നില മെച്ചപ്പെടുത്തി. ബിജെപി ഉൾപ്പെടെ പാർട്ടികളിൽനിന്നുള്ള അസംതൃപ്തരെ ഉൾപ്പെടുത്തി മണിപ്പുർ രാഷ്ട്രീയത്തിലിറങ്ങിയ ജനതാദൾ(യു) ഏവരെയും ഞെട്ടിച്ചു. ബിഹാറിൽ ബിജെപിക്കൊപ്പം ഭരണം കയ്യാളുന്ന ജനതാദൾ 22 വർഷങ്ങൾക്കു ശേഷമാണു മണിപ്പുരിൽ സീറ്റ് നേടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്ന കോൺഗ്രസ് ഒറ്റസംഖ്യയിൽ ഒതുങ്ങി. 3 തവണ കോൺഗ്രസ് മുഖ്യമന്ത്രിയായ ഇബോബി സിങ് വിജയിച്ചെങ്കിലും പാർട്ടി പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽപോലും പരാജയപ്പെട്ടു.

manipur-graph

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടത്തിയ വികസനമാണു ബിജെപിയുടെ വിജയത്തിൽ നിർണായകമായത്. മണിപ്പുരിലെ ജനം പൊതുവേ എതിരായ പ്രത്യേക സായുധ സൈനികാധികാര നിയമം പിൻവലിക്കുമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും പ്രകടനപത്രികയിൽ പറഞ്ഞെങ്കിലും ബിജെപി മൗനം പാലിക്കുകയായിരുന്നു. എന്നിട്ടും ജനം ബിജെപിക്ക് ഒപ്പംനിന്നു. ബിരേൻ സിങ് സർക്കാരിന്റെ കാലം പൊതുവേ സമാധാനപരമായിരുന്നു എന്നതും ബിജെപിക്കു തുണയായി.

 

English Summary: Development becomes vote in Manipur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com