എം.പി.ഗോവിന്ദൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി
Mail This Article
കോട്ടയം ∙ മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.പി.ഗോവിന്ദൻ നായർക്ക് നാട് വിടചൊല്ലി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി.എൻ.വാസവൻ അന്തിമോപചാരം അർപ്പിച്ചു.
ഈരയിൽക്കടവിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ് ഡോ. എൻ.ജയരാജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ എന്നിവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എൻ.വാസവൻ പുഷ്പചക്രം സമർപ്പിച്ചു.
English Summary: Govindan Nair funeral