എല്ലാ കോൺഗ്രസുകാരും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ഗൂഢാലോചന: എ.വിജയരാഘവൻ
Mail This Article
തൃശൂർ ∙ ദൂതനായി പൊലീസുകാരനെ അയയ്ക്കാൻ പാകത്തിനു വിവരദോഷിയല്ല മുഖ്യമന്ത്രിയെന്നു പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ആർഎസ്എസ് നേതാവിനെ എഡിജിപി സന്ദർശിച്ചെന്ന വിവരം അന്വേഷിക്കേണ്ട കാര്യം സിപിഎമ്മിനില്ല. പൊലീസ് ഉദ്യോഗസ്ഥർ പല ആവശ്യങ്ങൾക്കായി പലരെയും കണ്ടിട്ടുണ്ടാകും. അക്കാര്യം സർക്കാർ പരിശോധിക്കും.
പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സർക്കാർ നടപടിയെടുത്തു. കമ്മിഷണറെ സ്ഥലംമാറ്റി. പൊലീസ് അന്വേഷണ റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കും. പി.വി.അൻവർ പറയുന്ന കാര്യങ്ങളിൽ മറുപടി പറയേണ്ട കാര്യവും സിപിഎമ്മിനില്ല.
എല്ലാ കോൺഗ്രസുകാരും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ഗൂഢാലോചനയുണ്ട്. ആർഎസ്എസ് ബന്ധം എക്കാലവും പുലർത്തിയതു കോൺഗ്രസുകാരാണ്. സുരേഷ് ഗോപിയുടെ വിജയത്തിൽ വലിയ ഘടകമായതു പത്മജ വേണുഗോപാൽ ആണ്. ആർഎസ്എസ് ബന്ധമെന്ന കുപ്പായം വി.ഡി.സതീശൻ തന്നെ ധരിച്ചാൽ മതിയെന്നും വിജയരാഘവൻ പറഞ്ഞു.